സ്വന്തം ലേഖകന്‍: ലിബിയയില്‍ നാല് ഇന്ത്യക്കാരെ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളെന്ന് സംശയിക്കുന്ന സംഘം തട്ടിക്കൊണ്ടു പോയി. തലസ്ഥാനമായ ട്രിപ്പോളിക്കടുത്തു നിന്നാണ് നാല് ഇന്ത്യക്കാരെ അജ്ഞാതര്‍ കടത്തിയത്. ട്രിപ്പോളി സര്‍വകലാശാലയിലെ അധ്യാപകരാണ് നാലുപേരും.
ഇവരെ തട്ടിക്കൊണ്ടുപോയതിനു പിന്നില്‍ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരാണെന്നാണ് അധികൃതരുടെ പ്രാഥമിക നിഗമനം. എന്നാല്‍ ഇക്കാര്യം സ്ഥിരീകരിക്കാനായിട്ടില്ലെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
മോചനദ്രവ്യം ആവശ്യപ്പെട്ട് ആരും ഇതുവരെ സമീപിച്ചിട്ടില്ലെന്നും ഇന്ത്യക്കാരെ കണ്ടുപിടിക്കാനുള്ള ശ്രമം തുടരുകയാണെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ഇസ്!ലാമിക് സ്റ്റേറ്റ് ഭീകരരുടെ അധീനതയിലുള്ള പ്രദേശത്തു നിന്നുമാണ് ഇന്നലെ വൈകിട്ടോടെ നാലുപേരെയും കാണാതായത്. ലിബിയയിലെ ഇന്ത്യക്കാരോട് രാജ്യത്തേക്ക് മടങ്ങിയെത്താന്‍ കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല