സ്വന്തം ലേഖകന്‍: കിംഗ് ഖാനോടുള്ള ആരാധന അതിരു കടന്നു, ഇന്ത്യയിലെത്തിയ പാക് യുവതി പിടിയില്‍. ഷാരൂഖ് ഖാനോടുള്ള ആരാധന മൂത്ത് അദ്ദേഹത്തെ കാണാന്‍ ഇന്ത്യയിലെത്തിയ പാക് യുവതിയായ ചന്ദയാണ് പിടിയിലായത്. മതിയായ യാത്രാ രേഖകള്‍ ഇല്ലാത്തതിനാലാണ് ഇരുപത്തേഴുകാരിയായ ചന്ദയെ അറസ്റ്റിലായത്.
ചോദ്യം ചെയ്യലിലാണ് യാത്രാദ്ദേശ്യം ഇവര്‍ വ്യക്തമാക്കിയത്. കറാച്ചി സ്വദേശിയാണ് ഇവര്‍. സല്മാന് ഖാന് എന്നാണ് ഭര്‍ത്താവിന്റെ പേര്. ഷാരൂഖ് ഖാനെ കാണാന്‍ മുംബൈയിലേക്ക് പോവാനാണ് വന്നതെന്നാണ് ഇവര്‍ പറഞ്ഞത്.
പാക്കിസ്താനില്‍നിന്നുള്ള സംജോധ എക്സ്പ്രസിലാണ് ഇവര്‍ എത്തിയത്. ജലന്ദര്‍ റെയില്‍വേ സ്റ്റേഷനില്‍ വെച്ചാണ് ഇവര്‍ അറസ്റ്റിലായത്. പാസ്പോര്‍ട്ട് അടക്കമുള്ള യാത്രാ രേഖകള്‍ ഇവരുടെ കൈയിലുണ്ടായിരുന്നില്ല. ചില മരുന്നുകള്‍ മാത്രമായിരുന്നു ഹാന്റ് ബാഗില്‍ ഉണ്ടായിരുന്നതെന്ന് റെയില്‍വേ പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.
ആദ്യം ചോദ്യം ചെയ്തപ്പോള്‍ അമ്മാവനോടൊപ്പം തീര്‍ത്ഥാടനത്തിന് വന്നതെന്നായിരുന്നു മൊഴി. അമ്മാവനെവിടെ എന്ന ചോദ്യത്തിന് മറുപടി ഉണ്ടായിരുന്നില്ല. തുടര്‍ന്ന് ചോദ്യം ചെയ്തപ്പോഴാണ് ഷാരൂഖിനോടുള്ള ആരാധനയുടെ വിവരം അറിയിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല