ലോകത്തിലെ എറ്റവും കുഞ്ഞന്‍ മനുഷ്യനുള്ള ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് ഇനി ഫിലിപ്പയ്ന്കാരനായ ജുനെറിയ്ക്കു സ്വന്തം. ജുനെറിയുടെ 18ാം പിറന്നാള്‍ ദിനമായ ഞായറാഴ്ച ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡിന്റെ എഡിറ്റര്‍ ഇന്‍ ചീഫ് ക്രെയ്ഗ് ഗ്ലന്ഡെയാണ് ലോകത്തിലെ കുഞ്ഞനായി ജുനെറിയെ പ്രഖ്യാപിച്ചത്.
23.5 ഇഞ്ചാണ് ജുനെറിയുടെ ഉയരം. മുന്‍പ് കുഞ്ഞന്‍ റെക്കോര്‍ഡ് കൈവശം വച്ചിരുന്ന നേപ്പാളിലെ കഖേന്ദര ഥാപയെക്കാള് 7 സെന്റീമീറ്റര്‍ ഉയരം കുറവാണ് ജുനെറിയ്ക്ക്.
ഇതിനെക്കാള്‍ ഉയരം കുറഞ്ഞ ഒരു മനുഷ്യനെ തനിക്കു സങ്കല്പ്പിക്കാനാവുന്നില്ലന്നാണ് ജുനെറിയെ കുഞ്ഞനായി പഖ്യാപിച്ചു കൊണ്ട് ഗ്ലന്ഡെ പറഞ്ഞത്. എന്നാല്‍ ജുനെറിയുടെ സഹോദരങ്ങള്‍ക്കെല്ലാം സാധാരണ ഉയരമാണുള്ളത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല