സ്വന്തം ലേഖകന്‍: യുഎഇ എണ്ണ ഉത്പാദന മേഖലയില്‍ കൂട്ടപിരിച്ചു വിടലെന്ന് റിപ്പോര്‍ട്ട്. എണ്ണ കമ്പനികളുടെ പ്രവര്‍ത്തന ചിലവ് വെട്ടിക്കുറയ്ക്കുന്നതിന്റെ ഭാഗമായാണു നടപടിയെന്ന് ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്ത്. ഖത്തറിനു പിന്നാലെ യുഎഇയും എണ്ണ ഉദ്പാദന മേഖലയില്‍ നിന്ന് ജീവനക്കാരെ പിരിച്ചു വിട്ടു തുടങ്ങിയതോടെ ഗള്‍ഫ് മേഖലയിലെ തൊഴിലാളികള്‍ പ്രതിസന്ധിയിലേക്ക് നീങ്ങുകയാണെന്നാണ് സൂചന.
കരാര്‍ അടിസ്ഥാനത്തില്‍ ജോലിചെയ്യുന്നവര്‍ക്കും, എഞ്ചിനീയര്‍മാര്‍ക്കുമാണ് ആദ്യഘട്ടത്തില്‍ തൊഴില്‍ നഷ്ടമായത്. പിരിച്ചുവിടല്‍ പ്രക്രിയ തുടങ്ങി രണ്ടുമാസമായെങ്കിലും ഇതുവരെ എത്രപേര്‍ക്ക് ജോലി നഷ്ടമായി എന്നതു സംബന്ധിച്ച കണക്ക് അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.
ആഗോള വിപണിയില്‍ എണ്ണവില ഇടിഞ്ഞതിനെ തുടര്‍ന്ന് ലോകത്തെ എണ്ണ ഉദ്പാദക മേഖലയില്‍ 75000 പേര്‍ക്ക് ജോലി നഷ്ടപ്പെട്ടിട്ടുണ്ടെന്നാണ് എകദേശ കണക്ക്. നിരവധി മലയാളികള്‍ ജോലി ചെയ്യുന്ന യുഎഇയിലെ എണ്ണ ഉദ്പാദക മേഖലയിലെ പിരിച്ചുവിടല്‍ പ്രവാസികളില്‍ ആശങ്ക പരത്തിയിട്ടുണ്ട്. വരും ദിവസങ്ങളില്‍ കൂടുതല്‍ പേര്‍ക്ക് ജോലിപോകാന്‍ സാധ്യതയുണ്ടെന്നാണ് സൂചന.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല