കൊല്ലപ്പെട്ട അല്‍ക്വയ്ദ തലവന്‍ ഒസാമ ബിന്‍ ലാദന്റെ മൃതദേഹം ആഴക്കടലില്‍ നിന്നും മുങ്ങിത്തപ്പിയെടുക്കാന്‍ യുഎസ് വ്യവസായി ഒരുങ്ങുന്നു. ലാദന് കൊല്ലപ്പെട്ടുവെന്ന് പ്രസിഡന്റ് ബരാക് ഒബാമയും സൈന്യവും പറഞ്ഞത് വിശ്വസിയ്ക്കാന്‍ തയാറാവാതെയാണ് മുങ്ങല്വിദഗ്ധന് കൂടിയായ ബില്‍ വാറന്‍ ഈ സാഹസത്തിന് ഒരുങ്ങുന്നത്.
ഒരു പതിറ്റാണ്ട് നീണ്ട തിരച്ചലിനൊടുവില്‍ മെയ് 2ന് പാക്കിസ്ഥാനിലെ അബോട്ടാബാദില്‍വച്ച് യുഎസ് സേന വധിച്ച ലാദന്റെ മൃതദേഹം ആരേയും കാണിക്കാതെ കടലില്‍ സംസ്കരിക്കുകയായിരുന്നു. ലാദന്റെ മൃതദേഹം സംസ്കരിച്ച യഥാര്‍ഥ സ്ഥലം വെളിപ്പെടുത്താന്‍ യുഎസ് നേവി സീല്‍സ് തയാറായിരുന്നില്ല.
സത്യമറിയാന്‍ ആഗ്രഹിയ്ക്കുന്ന ഒരു ദേശസ്നേഹിയാണ് താനെന്നും ലോകത്തിന് വേണ്ടിയാണ് ഇത് ചെയ്യുന്നതെന്നും അമ്പത്തിയൊമ്പതുകാരന് പറയുന്നു. ഈ വന്‍ തിരച്ചലിന് നാലു ലക്ഷം ഡോളറാണ് ചെലവ് പ്രതീക്ഷിക്കുന്നത്. കൂടാതെ അത്യാധുനിക സംവിധാനങ്ങളും നിരവധി ബോട്ടുകളും വേണ്ടിവരും. ഈ സന്നഹാങ്ങള്ക്കായി കോടികള്‍ ചെലവഴിക്കാന്‍ വാറനു മടിയില്ല. ലാദന്റെ മൃതദേഹത്തിന്റെ ഫോട്ടോ ഏതാനും യുഎസ് സഭാംഗങ്ങള്‍ മാത്രമാണ് കണ്ടത്. ഈ സാഹചര്യത്തില്‍ ഒബാമയെ വാക്കുകള്‍ വിശ്വസിയ്ക്കാതൈ ലാദനെ തേടാനാണ് വാറന്റെ തീരുമാനം.
ഇതുമാത്രമല്ല തന്റെ റഷ്യന്‍ കാമുകിയുടെ നാട്ടുകാരില്‍ പലരും ലാദന് മരിച്ചതായി വിശ്വസിക്കുന്നില്ല. അവിടത്തെ രഹസ്യാന്വേഷണ ഉദ്യോഗസ്ഥരില്‍ പലരും ലാദന് മരിച്ചതായി കരുതുന്നില്ലത്രേ. ഇതൊക്കെയാണ് ഈ സാഹസത്തിന് ഇറങ്ങിപ്പുറപ്പെടാന്‍ വാറനെ പ്രേരിപ്പിയ്ക്കുന്നത്.
ലാദന്റെ മൃതദേഹം കിട്ടിയാല്‍ കപ്പലില്‍ വെച്ച് ഡിഎന്‍എ പരിശോധന നടത്തനാണ് വാറന്റെ തീരുമാനം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല