ലണ്ടന്‍: ബ്രിട്ടന്റെ കുടിയേറ്റത്തെ വര്‍ധിപ്പിക്കുന്നതില്‍ ഏറ്റവും പ്രധാന പങ്കുള്ള അഞ്ച് രാജ്യങ്ങള്‍ കിഴക്കന്‍ യൂറോപ്പിലേതാണെന്ന് റിപ്പോര്‍ട്ട്. വെറും അഞ്ച് മില്യണ്‍ ജനസംഖ്യയുള്ള സ്ലൊവാക്കിയയില്‍ നിന്നാണ് ഏറ്റവും കൂടുതല്‍പേര്‍ ബ്രിട്ടനിലെത്തുന്നത്. 2010ല്‍ 49,000 സ്ലോവാകക്കിയക്കാരാണ് ബ്രിട്ടനിലെത്തിയത്. 2004ല്‍ ഇത് വെറും 8,000മാത്രമായിരുന്നു. 513% ത്തിന്റെ വര്‍ധനവാണുണ്ടായിരിക്കുന്നത്. ഓഫീസ് ഓഫ് നാഷണല്‍ സ്റ്റാറ്റിറ്റ്ക്‌സാണ് ഈ കണക്കുകള്‍ പുറത്തുവിട്ടത്.
ബ്രിട്ടനെക്കാള്‍ ഇരട്ടിയാണ് ഇവിടുത്തെ തൊഴിലില്ലാല്മ നിരക്ക്. ഇവിടുത്തെ ജനങ്ങളില്‍ 12.1% പേര്‍ തൊഴില്‍ രഹിതരാണ്. ഇവിടുത്തെ തൊഴിലാളികള്‍ വര്‍ഷം നേടുന്നത് 7,000പൗണ്ടാണ്.
ഇ.യു നിയനപ്രകാരം ഇവിടെനിന്നുള്ള കുടിയേറ്റക്കാര്‍ക്ക് തൊഴിലന്വേഷകര്‍ക്കുനല്‍കുന്ന ബെനഫിറ്റ്, ഹൗസിംങ് ബെനഫിറ്റ് എന്നിവ ഉള്‍പ്പെടെ രാജ്യത്തിന്റെ ധനസഹായവും സ്വീകരിക്കാന്‍ അര്‍ഹതയുണ്ട്. ഇപ്പോള്‍ ഇ.യുവില്‍ ഉള്‍പ്പെട്ടതിനാല്‍ സ്ലോവാക്കിയയുടെ അയല്‍രാജ്യങ്ങളായ പോളണ്ട്, ലാറ്റ്‌വിയ, ബള്‍ഗേറിയ, റൊമാനിയ എന്നിവിടങ്ങളില്‍ നിന്നുള്ളവരും ബ്രിട്ടനിലേക്ക് വ്യാപകമായി കുടിയേറാന്‍ തുടങ്ങിയിട്ടുണ്ട്. ഏതാണ്ട് 521,000 പോളണ്ടുകാര്‍ ഇപ്പോള്‍ ബ്രിട്ടനില്‍ കഴിയുന്നുണ്ട്. 2004ല്‍ ഇത് വെറും 95,000 ആയിരുന്നു.
യു.കെ വിട്ടുപോകുന്ന വിദേശികളുടെ കണക്കും ഓഫീസ് ഓഫ് നാഷണല്‍ സ്റ്റാറ്റിറ്റ്ക്‌സ് പുറത്തുവിട്ടിട്ടുണ്ട്. യു.കെയില്‍ നിന്നും ചെറിയ ചെറിയ ആനുകൂല്യങ്ങള്‍ കൈപ്പറ്റുന്ന മാള്‍ട്ട പോലുള്ള പ്രദേശങ്ങളിലെ ജനങ്ങളാണ് ഇവിടം വിട്ടുപോകുന്നതില്‍ മുന്‍പന്തിയില്‍. 2004ല്‍ 32,000 പൗരന്‍മാര്‍ ഇവിടെ വന്നിട്ടുണ്ട്. എന്നാല്‍ കഴിഞ്ഞവര്‍ഷം ഏതാണ്ട 7,000പേര്‍ അതായത് 22% ഇവിടം വിട്ടുപോയി. ഇതിനു പുറമേ 54,000 അയര്‍ലണ്ടുകാരും ഇവിടം ഉപേക്ഷിച്ചിട്ടുണ്ട്.
ഇത് വന്‍ വര്‍ധനവാണെന്ന്് മൈഗ്രേഷന്‍ വാച്ച് യു.കെയുടെ ചെയര്‍മാന്‍ അന്‍ഡ്രൂ ഗ്രീന്‍ പറഞ്ഞു. ഇത് ബ്രിട്ടീഷ് തൊഴിലാളികളില്‍ യാതൊരു മാറ്റവും ഉണ്ടാക്കില്ലെന്ന് പറയുന്നത് അംസംബന്ധമാണ്. സ്‌ക്കൂളിന്റെയും ഹൗസിങ്ങിന്റെയും കാര്യം പറയാനില്ല. അതിനാല്‍ ആകെ കുടിയേറ്റം നിയന്ത്രണവിധേയമാക്കേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല