സ്വന്തം ലേഖകന്‍: ഇസ്!ലാമിക് സ്റ്റേറ്റില്‍ മലയാളിയായ മാധ്യമ പ്രവര്‍ത്തകനും സജീവമാണെന്ന് റിപ്പോര്‍ട്ട്. എട്ടു മാസം മുന്‍പു കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ ഇക്കാര്യം സംസ്ഥാന ആഭ്യന്തര വകുപ്പിനെ രഹസ്യമായി അറിയിച്ചതായി മലയാള മനോരമ റിപ്പോര്‍ട്ട് ചെയ്തു. ഡല്‍ഹിയില്‍ ചേര്‍ന്ന ഡിജിപിമാരുടെ ഉന്നതതല യോഗം ഇക്കാര്യം സ്ഥിരീകരിച്ചിട്ടുമുണ്ട്.
ഒരു മലയാള പത്രത്തില്‍ പാലക്കാട് ജില്ലയിലാണ് ഇയാള്‍ മാധ്യമപ്രവര്‍ത്തകനായി ജോലി ചെയ്തിരുന്നത്. ഹ്രസ്വകാലത്തെ ജോലിക്കിടെ തന്നെ ഈ ഇരുപത്തിനാലുകാരന്‍ ഐഎസിന്റെ ആശയ പ്രചാരണത്തില്‍ അതീവ തല്‍പരനായി. സമൂഹമാധ്യത്തില്‍ കൂടിയാണ് ഇയാള്‍ ഈ സംഘടനയുമായി അടുത്തതും പ്രചാരകനായതും.
ഇക്കാര്യം അറിഞ്ഞ വീട്ടുകാര്‍ യുവാവിനെ പിന്തിരിപ്പിക്കാന്‍ പരമാവധി ശ്രമിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പിന്നീടു സംസ്ഥാന സ്‌പെഷല്‍ ബ്രാഞ്ച് പൊലീസും ഇയാളെ അടുത്തു നിരീക്ഷിക്കാന്‍ തുടങ്ങി. തുടര്‍ന്നു പിതാവിന്റെ നിര്‍ദേശപ്രകാരം ഇയാള്‍ ഇവിടത്തെ ജോലി രാജിവച്ചു ഗള്‍ഫിലേക്കു പോയി. അവിടെ ഇതേ പത്രത്തിന്റെ വിദേശകാര്യ റിപ്പോര്‍ട്ടറായി കുറച്ചുകാലം പ്രവര്‍ത്തിച്ചു.
അപ്പോഴും സമൂഹ മാധ്യമങ്ങളി!ല്‍ സജീവമായിരുന്നു. അതിനിടെയാണു വീട്ടുകാരുടെ കടുത്ത എതിര്‍പ്പ് അവഗണിച്ചു സിറിയയിലേക്കു കടന്നതും ഐഎസില്‍ ചേര്‍ന്നതും. കുറച്ചുകാലം ഇയാളെക്കുറിച്ചു കാര്യമായ വിവരം ആര്‍ക്കുമില്ലായിരുന്നു. പിന്നീടു ലണ്ടനില്‍ ഒരു ഐഎസ് പ്രവര്‍ത്തകന്‍ പിടിയിലായപ്പോഴാണ് ഇയാള്‍ ഉള്‍പ്പെടെ ചില ഇന്ത്യന്‍ ഐഎസ് പ്രവര്‍ത്തകരെക്കുറിച്ചു കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍ക്കു വിശദവിവരം ലഭിച്ചതെന്നാണ് സൂചന.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല