1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 4, 2015

ജോണ്‍ അനീഷ്

യുക്മ സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന മുന്നാമത് യുക്മ സാഹിത്യ മത്സരങ്ങള്‍ക്ക് എല്ലാ യു കെ മലയാളികളില്‍ നിന്നും രചനകള്‍ ക്ഷണിക്കുന്നു ലേഖനം കഥ കവിത എന്നി ഇനങ്ങളില്‍ ജൂണിയര്‍ , സീനിയര്‍ വിഭാഗങ്ങളിലായാണ് മല്‍സരങ്ങള്‍ നടത്തപ്പെടുക , ജൂണിയര്‍ വിഭാഗത്തില്‍ എല്ലാ മത്സര ഇനങ്ങളിലും മലയാളത്തിലും ഇംഗ്ലീഷിലും വേര്‍ തിരിച്ചുള്ള മത്സരങ്ങള്‍ നടത്തുന്നതാണ് . സീനിയര്‍ വിഭാഗത്തില്‍ എല്ലാ മത്സര ഇനങ്ങളിലും മലയാളത്തില്‍ മാത്രമുള്ള രചനകളാണ് സമര്‍പ്പിക്കേണ്ടത് .1/ 09 / 2015 നു 19 വയസ്സില്‍ താഴെ ഉള്ളവരെ ജൂണിയര്‍ ആയി പരിഗണിക്കും ,. 1/ 09 / 2015nu 19 വയസ്സും അതിനു മുകളിലുള്ളവരെ സീനിയര്‍ വിഭാഗം ആയി പരിഗണിക്കുന്നതാണ് . മത്സരിക്കുനവര്‍ക്ക് ഒന്നോ അതിലധികമോ ഇനങ്ങളില്‍ പങ്കെടുക്കാം .എന്നാല്‍ ഒരാള്‍ ഒരിനത്ത്തില്‍ ഒരു രചന മാത്രമേ സമര്പ്പിക്കുവാന്‍ പാടുള്ളൂ . വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ പ്രൗഡോജ്വലമായ യുക്മ ദേശിയ കലാമേളയുടെ വേദിയില്‍ വെച്ച് നല്‍കുന്നതാണ് .

ലേഖന വിഷയം ജൂണി യര്‍ :ROLE OF VALUES IN SHAPING THE FUTURE ( ഭാവി രുപികര ണത്തില്‍ മൂല്യങ്ങള്‍ക്കുള്ള സ്ഥാനം )

ലേഖന വിഷ സീനിയര്‍: ഒരു പ്രവാസി മലയാളിയുടെ സ്വത്വ പ്രതിസന്ധികള്‍ (IDENTITY CRISIS )

കഥ കവിത എന്നി മത്സരങ്ങള്‍ക്ക് പങ്കെടുക്കുന്ന ജൂനിയര്‍ സീനിയര്‍ വിഭാഗത്തില്‍ ഉള്ളവര്ക്ക് അനുയോജ്യമായ വിഷയങ്ങള യഥേഷ്ട്ടം സ്വയം തെരഞ്ഞെടുത്തു രചനകള്‍ നടത്താവുന്നതാണ് കഥയും ലേഖനവും മുന്നു പേജില്‍ കുറയാത്തതും അഞ്ചു പേജില്‍ കുടാത്ത്തതും ആയിരിക്കണം കവിത 12 വരിയില്‍ കുറയാത്ത്തതും 24 വരിയില്‍ അധികം അകാതെയും ഇരിക്കണം എല്ലാ മല്‍സര ഇനങ്ങളിലും ഉള്ള രചനകള്‍ മുന്‍പ് പ്രസിധീകരിച്ചവയാകരുത്
രചനകള്‍ ടൈപ്പ് ചെയ്‌തോ വ്യക്തമായി പേപ്പറില്‍ എഴുതി സ്‌കാന്‍ ചെയ്തു ഇ മെയില്‍ ആയി അയെക്കെണ്ടതാണ് രചനയുടെ ഒരു ഭാഗത്തും രചയിതാവിന്റെ പേരോ ഫോണ്‍ നമ്പരോ അഡ്രെസ്സ് എഴുതുവാന്‍ പാടില്ല . മത്സരങ്ങളില്‍ പങ്കെടുക്കുന്നവര്‍ അവരവരുടെ പേര് വയസ്സ് ഫോണ്‍ നമ്പര്‍ ,അഡ്രെസ്സ് ഇ മെയില്‍ ., ജൂണിയര്‍ / സീനിയര്‍ എന്നി വിവരങ്ങള്‍ പ്രത്യേകമായി ടൈപ്പ് ചെയ്‌തോ വ്യക്തമായി എഴുതിയോ ഒരു കവര്‍ പേജ് ആയി കൃതിയോടൊപ്പം നിര്ബന്ധമായും അയക്കണം
എല്ലാ വിഭാഗങ്ങളിലും ഉള്ള മത്സര ഇനങ്ങളിലെ രചനകള്‍ uukmasamskarikavedi@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ 15 / 09 /2015 നു മുന്‍പായി ലഭിച്ചിരിക്കണം നിഷ്പക്ഷരും , പ്രഗല്‍ ഭരും വിധി കര്ത്താക്കളുടെ വിധി നിര്‍ണ്ണയം അന്തിമമായിരിക്കും .

സാഹിത്യ മത്സരങ്ങളില്‍ അയക്കുന്ന രചനകളില്‍ അനുയോജ്യമായവ യുക്മ പ്രസിധികരിക്കും യുക്മ സാംസ്‌കാരികവേദി സാഹിത്യ വിഭാഗം സാരഥികള്‍ അയ ജേക്കബ് കോയിപ്പള്ളി , ജോയിപ്പാന്‍ , ജോഷി പുളിക്കുട്ടില്‍ എന്നിവര്‍ സാഹിത്യ മത്സര ങ്ങളുടെ മേല്‍ നോട്ടം വഹിക്കുന്നതാണ്. സാഹിത്യ രചനകള്‍ക്ക് മനുഷ്യ മനസ്സിനെ ഉണര്‍ ത്തുവാനുള്ള ശക്തി അപാരമാണെന്ന് ഉള്ള തിരിച്ചറിവാണ് ഏറെ ചര്ച്ച ചെയ്യപ്പെടേണ്ട വിഷയം .നമ്മുടെ ഇടയില്‍ നൈസര്‍ഗീകമായ സാഹിത്യാ ഭിരുചികളും സര്‍ഗാത്മകതെയും ഉള്ള പ്രതിഭകളെ കണ്ടെത്തുവാനും അവര്‍ക്ക് വേണ്ട പ്രോത്സാഹനം നല്‍കുവാനും ഉള്ള ഉദേശത്ത്‌തോടെ യുക്മ സാംസകാരിക വേദി സാഹിത്യ മത്സരങ്ങള്‍ എല്ലാ വര്‍ഷവും യു കെ മലയാളികള്‍ക്കായി സംഘടിപ്പിക്കുന്നത്

യു കെയിലുള്ള വിദ്യാര്‍ഥികളും യുവജങ്ങളും മുതിര്‍ന്നവരും ഈ സാഹിത്യ മത്സരങ്ങളില്‍ സജീവമായി പങ്കെടുത്തും മറ്റുള്ളവരെ പ്രേരിപ്പിച്ചും സൃഷ്ട്ടിപരമായ ഈ സംരഭം വിജയിപ്പിക്കണം എന്ന് യുക്മ സാംസ്‌കാരിക വേദി വൈസ് ചെയര്‍മാന്‍ തമ്പി ജോസ് , കോ ഓര്ടിനെട്ടര്‍ എബ്രഹം ജോര്‍ജ് , ജനറല്‍ കണ്‍ വിനര്‍മാരായ സി എ ജോസഫ് , ജയപ്രകാശ് എന്നിവര്‍ അഭ്യര്തിച്ചു സാഹിത്യ മത്സര സംബന്ധമായ് കുടുതല്‍ വിവരങ്ങള്‍ക്ക്
തമ്പി ജോസ് 07576983141
സി എ ജോസഫ് 07846747602
ജയപ്രകാശ് പണിക്കര്‍ 07917361127
എന്നിവരെ ബന്ധപ്പെടാവുന്നതാണ്

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.