സ്വന്തം ലേഖകന്‍: തീര്‍ഥാടനത്തിന്റെ മറവില്‍ മനുഷ്യക്കടത്ത്, വൈദികന്റെ പേരില്‍ കേസ്. തീര്‍ഥാടനത്തിന്റെ മറവില്‍ മനുഷ്യക്കടത്ത് നടത്തിയെന്ന ആരോപണത്തില്‍ കഴക്കൂട്ടം സെന്റ്.ജോസഫ്‌സ് പള്ളി മുന്‍ വികാരി ഫാ. സ്റ്റാനിസ്ലസ് തീസ്മസിനെതിരെ കേസെടുത്തു. വൈദികനൊപ്പം മറ്റ് 8 പേരേയും കേസില്‍ പ്രതിചേര്‍ത്തിട്ടുണ്ട്.
എമിഗ്രേഷന്‍ വിഭാഗത്തിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ വലിയതുറ പോലീസാണ് കേസെടുത്തത്. കഴക്കൂട്ടം സെന്റ്.ജോസഫ്‌സ് പള്ളി മുന്‍ വികാരി ഫാ. സ്റ്റാനിസ്ലസ് തീസ്മസ് അടക്കം ഒമ്പതു പേര്‍ക്കെതിരെയാണ് കേസ് രജിസ്റ്റഋ ചെയ്തത്.
വൈദികന്റെ നേതൃത്വത്തില്‍ കഴിഞ്ഞ മെയ് 27 ന് ഒമ്പത് പേര്‍ തീര്‍ഥാടനത്തിനായി ജോര്‍ദാനിലേക്ക് പോയെങ്കിലും മെയ് 31 ന് വൈദികന്‍ മാത്രമാണ് തിരിച്ചെത്തിയതെന്നും ബാക്കിയുള്ളവര്‍ അനധികൃതമായി ജോര്‍ദാനില്‍ തങ്ങുകയാണെന്നുമാണ് പരാതി. ഇത് മനുഷ്യക്കടത്തിന്റെ പരിധിയില്‍പ്പെടുന്നതാണെന്നും അതിനു മറയായി തീര്‍ഥാടനത്തെ ഉപയോഗിച്ചെന്നുമാണ് ആരോപണം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല