സ്വന്തം ലേഖകന്‍: മാഗി നൂഡില്‍സില്‍ വിഷാംശമില്ല, സെന്‍ട്രല്‍ ഫുഡ് ടെക്‌നോളജിക്കല്‍ റിസര്‍ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ റിപ്പോര്‍ട്ട്. മാഗി നൂഡില്‍സില്‍ അപകടകരമായ പദാര്‍ഥങ്ങള്‍ കണ്ടെത്താനായില്ലെന്ന് സെന്‍ട്രല്‍ ഫുഡ് ടെക്‌നോളജിക്കല്‍ റിസര്‍ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ അന്തിമ റിപ്പോര്‍ട്ട് വിശദമാക്കി.
രാജ്യത്തെ ഭക്ഷ്യവസ്തു സുരക്ഷാ നിലവാരത്തിനുള്ളില്‍ വരുന്ന രാസഘടകങ്ങളേ നൂഡില്‍സില്‍ കണ്ടെത്താനായുള്ളൂ എന്നാണു റിപ്പോര്‍ട്ടില്‍ പറയുന്നത്. മാഗി നൂഡില്‍സില്‍ അമിതമായ അളവില്‍ ഈയം കണ്ടെത്തിയതിനെ തുടര്‍ന്നുണ്ടായ വിവാദത്തിനും ഇതോടെ അവസാനമാകും.
ഗോവ ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ അയച്ച അഞ്ചു സാംപിളുകളാണ് ഇവിടെ പരിശോധിച്ചത്. അനുവദനീയമായ പരിധിയില്‍ കൂടുതല്‍ ഈയം ഉണ്ടെന്ന പരാതിയെത്തുടര്‍ന്നു വിവിധ സംസ്ഥാനങ്ങളില്‍ മാഗി നൂഡില്‍സ് നിരോധിച്ചിരുന്നു. നിര്‍മ്മാതാക്കളായ നെസ്‌ലെ രാജവ്യാപകമായി മാഗി നൂഡില്‍സ് മടക്കി വിളിക്കുകയും ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല