സ്വന്തം ലേഖകന്‍: യാക്കൂബ് മേമന്റെ തൂക്കിക്കൊല, ടൈഗര്‍ മേമന് ഭീഷണിപ്പെടുത്തിയിട്ടില്ലെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍. യാക്കൂബ് മേമന്റെ വധശിക്ഷയ്ക്കു പ്രതികാരം ചെയ്യുമെന്നു സഹോദരനും 1993 ലെ മുംബൈ സ്ഫോടനപരമ്പരയുടെ മുഖ്യ ആസൂത്രകരില്‍ ഒരാളുമായ ടൈഗര്‍ മേമന് മുന്നറിയിപ്പു നല്‍കിയെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
എന്നാല്‍ യാക്കൂബിനെ തൂക്കിലേറ്റുന്നതിന് ഒന്നേകാല്‍ മണിക്കൂര്‍ മുന്‍പു മാഹിമിലെ കുടുംബവീട്ടിലേക്കു ടൈഗര്‍ മേമന് ഫോണ്‍ ചെയ്ത് ഉമ്മ ഹനീഫ ഉള്‍പ്പെടെയുള്ളവരോടു സംസാരിച്ചെന്ന വാര്‍ത്ത മഹാരാഷ്ട്ര സര്‍ക്കാര്‍ നിഷേധിച്ചു.
ഇന്റര്‍നെറ്റ് ഫോണ്‍ വഴിയായിരുന്നു സംഭാഷണമെന്നും വര്‍ഷങ്ങള്‍ക്കു ശേഷമാണു ടൈഗര്‍ മേമന്റെ ശബ്ദം വീട്ടുകാര്‍ കേള്‍ക്കുന്നതെന്നുമായിരുന്നു വാര്‍ത്ത. എന്നാല്‍, ടൈഗര്‍ മേമന് വിളിച്ചിട്ടില്ലെന്നാണു മഹാരാഷ്ട്രാ ആഭ്യന്തര സെക്രട്ടറി കെ.പി. ബക്ഷിയുടെ വിശദീകരണം. ഫോണ്‍ സംഭാഷണം, ഭീഷണി എന്നിവ സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ മുംബൈ പൊലീസും തള്ളി.
മുംബൈയിലെ വീട്ടിലേക്കു വിളിച്ച ടൈഗര്‍ മേമന് ഉമ്മ ഹനീഫയോടാണ് സംസാരിച്ചത്. ഹിന്ദിയിലായിരുന്നു സംസാരം. അക്രമം അരുതെന്ന് ഉപദേശിക്കുന്ന മാതാവ് തനിക്കു യാക്കൂബിനെ നഷ്ടപ്പെട്ടെന്നും ഇനി മറ്റാരും മരിക്കുന്നതു കാണാന്‍ വയ്യെന്നും പറയുന്നു. ഹനീഫ ഫോണ്‍ കൈമാറിയ ആളോടു കുടുംബത്തിന്റെ കണ്ണീര് വെറുതെയായിപ്പോകില്ല എന്നു ടൈഗര്‍ മേമന് പറയുന്നു.
അതേസമയം മുംബൈ സ്ഫോടനക്കേസ് പ്രതി യാക്കൂബ് മേമന്റെ വധശിക്ഷ നടപ്പാക്കരുതെന്ന് ആവശ്യപ്പെട്ടു നല്കിയ അവസാന ഹര്‍ജി തള്ളിയ സുപ്രീം കോടതി ബെ?ഞ്ചിലെ മൂന്നു ജഡ്ജിമാരില്‍ ഒരാളായ ജസ്റ്റിസ് ദീപക് മിശ്രയ്ക്കു വധഭീഷണി. ഭീഷണിയെ തുടര്‍ന്ന് മിശ്രക്ക് സുരക്ഷ കര്‍ശനമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല