സ്വന്തം ലേഖകന്‍: കളഞ്ഞു കിട്ടിയത് 1.17 ലക്ഷം രൂപ, തിരിച്ചു നല്‍കിയ റിക്ഷാക്കാരന്‍ വാര്‍ത്തയിലെ താരം. കളഞ്ഞു കിട്ടിയ 1.17 ലക്ഷം രൂപ തിരിച്ചു നല്‍കിയ ജയ്പൂരിലെ റിക്ഷാവണ്ടിക്കാരന്‍ ആബിദ് ഖുറേഷിയാണ് താരമായത്. ഇരുപത്തഞ്ചുകാരനായ ആബിദ് പണം ഉടന്‍ തന്നെ ജയ്പൂര്‍ പോലീസ് കമ്മിഷണര്‍ ജന്‍ഗ ശ്രീനിവാസ് റാവുവിനെ ഏല്‍പ്പിക്കുകയായിരുന്നു.
ജയ്പൂരിലെ ഗവണ്‍മെന്റ് ഹോസ്റ്റലിന് സമീത്ത് നിന്നാണു വ്യാഴാഴ്ച ആബിദ് ഖുറേഷിക്ക് പണം ലഭിച്ചത്.പോളിത്തീന്‍ ബാഗില്‍ പൊതിഞ്ഞ നിലയിലായിരുന്നു പണം.അന്വേഷിച്ച് ഉടമസ്ഥന്‍ എത്തുമെന്ന പ്രതീക്ഷയില്‍ അന്ന് വൈകിട്ട് വരെ ആബിദ് അവിടെ കാത്തുനിന്നിരുന്നു. തുടര്‍ന്ന് ഇദ്ദേഹം പണവുമായി വീട്ടിലേക്ക് പോവുകയായിരുന്നു.
പണം പോലീസിലേല്‍പ്പിക്കാന്‍ നിരക്ഷരനായ ആബിദിനു ഭയമുണ്ടായിരുന്നെങ്കിലും ഭാര്യ അമീനയുമായി ആലോചിച്ച് പണം പോലീസില്‍ നല്‍കുക ആയിരുന്നു. സ്വന്തം ജീവിതം നന്നാക്കാന്‍ അയല്‍ക്കാര്‍ ഉപദേശിച്ചെങ്കിലും അനര്‍ഹമായത് സ്വന്തമാക്കുന്നത് ശരിയല്ലാത്തതിനാല്‍ തങ്ങള്‍ പണം പോലീസില്‍ ഏല്‍പിക്കുകയായിരുന്നെന്ന് ഇരുവരും പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല