ലണ്ടന്‍: രണ്ടും മൂന്നും വയസുള്ള കുട്ടികളെല്ലാം ഇപ്പോള്‍ തിരക്കിലാണ്. പരീക്ഷാതിരക്കൊന്നുമല്ല. മിസ് വേള്‍ഡ് മത്സരത്തില്‍ പങ്കെടുക്കാനുള്ള ഒരുക്കത്തിലാണ്. കാറ്റവോക്ക് പരിശീലനവും, ഡ്രസ് റിഹേഴ്സുമൊക്കെ ചെയ്യുന്നുണ്ട്. ഒക്ടോബറില്‍ ലണ്ടനിലാണ് മത്സരം നടക്കുക.
നഴ്സറി, പ്രൈമറി സ്ക്കൂള് വിദ്യാര്‍ത്ഥികള്‍ക്കായുള്ള മിനി മിസ് വേള്‍ഡ് മത്സരമാണ് ഇപ്പോള്‍ കുട്ടികള്‍ക്കിടയിലെ സംസാരവിഷയം. കുട്ടികളുടെ ലുക്കും വ്യക്ത്വത്വവുമെല്ലാം ഇവിടെ വിലയിരുത്തും. ഇതിനു പുറമേ മോഡലിംങ് ഔട്ട്ഫിറ്റും, സ്പോട്സ് വസ്ത്രങ്ങളും ഫാഷന്‍ വസ്ത്രങ്ങളും അണിയുമ്പോഴുള്ള ഭംഗിയുമെല്ലാം വിലയിരുത്തും.
എന്നാല്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കാമ്പയിനേഴ്സ് ഇതിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. പെണ്‍കുട്ടികളെ ലൈംഗികമായി വേര്‍തിരിക്കുകയും, അവരെ വിപണനവസ്തുവായി കാണുകയും ചെയ്യുന്നതുമായി ബന്ധപ്പെട്ട് ആശങ്കകള്‍ വ്യാപിക്കുന്ന സാഹചര്യത്തിലാണിത്.
ഗേള്‍സ് ഷോയ്ക്ക് പുറമേ ആണ്‍കുട്ടികള്‍ക്കായി ലിറ്റില്‍ മാന്‍ ഇന്റര്‍നാഷണല്‍ എന്ന മത്സരവും ഇതിനൊപ്പം നടത്തും.
ഈ മത്സരത്തില്‍ പങ്കെടുക്കുന്ന കുട്ടികളെ മോശമായ രീതിയിലാണ് ഇത് ബാധിക്കുകയെന്ന് കുട്ടികളുടെ മെന്റല്‍ ഹെല്‍ത്ത് ചാരിറ്റിയായ യങ്ങ് മൈന്റിന്റെ വക്താവ് ലൂസി റൂസ് വെല്‍ പറയുന്നു. ഇത്തരം ബാഹ്യരൂപ പ്രദര്‍ശമാണ് എല്ലാം എന്ന ഭീതിജനകമായ സന്ദേശമാണ് മറ്റു കുട്ടികള്‍ക്ക് ഇത് നല്‍കുകയെന്നും അവര്‍ വ്യക്തമാക്കി.
ഇത് കുട്ടികള്‍ക്ക് ആസ്വദിക്കാനുള്ള ഒരു തമാശ മാത്രമാണെന്നാണ് പരിപാടിയുടെ സംഘാടകനായ പാം ബൂണ്‍ പറയുന്നത്. പരിപാടിയില്‍ പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ 100പൗണ്ട് അടയ്ക്കണം. ഷോപ്പിംങ് വൗച്ചറുകളും, നിന്റന്റോ വീ ഗെയിംസ് കണ്സോളുമൊക്കെയാണ് സമ്മാനമായി നല്‍കുക.
നേരത്തെ ബ്രന്റ് വുഡില്‍ കുട്ടികള്‍ക്കായി ബ്യൂട്ടിപാര്‍ലര്‍ ആരംഭിച്ചപ്പോള്‍ അത് വന്‍പ്രതിഷേധങ്ങള്‍ക്കിടയാക്കിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല