1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 13, 2011

രെഞ്ചി വര്‍ക്കി

ബ്രിട്ടണില്‍ പുതിയതായി രൂപീകരിക്കുന്ന പ്രവാസി കോണ്‍ഗ്രസിന്റെ പ്രവര്‍ത്തകയോഗം മാഞ്ചസ്റ്ററില്‍ ചേരുന്നു. ഇംഗ്ലണ്ടിലെ നോര്‍ത്ത് വെസ്റ്റ്, നോര്‍ത്ത് ഈസ്റ്റ്, യോര്‍ക്ക്‌ഷെയര്‍ റീജിയണിലെ പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തി പകരുന്നതിന് വേണ്ടിയാവും പ്രധാനമായും ഈ യോഗം സംഘടിപ്പിക്കപ്പെട്ടിരിക്കുന്നത്. യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയും എറണാകുളം ജില്ലാ പഞ്ചായത്ത് അംഗവുമായിരുന്ന ശ്രീ ഫ്രാന്‍സിസ് വലിയപറമ്പില്‍ യോഗം ഉദ്‌ഘാടനം ചെയ്യും. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെയും പോഷകസംഘടനകളുടേയും സജീവപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്ന മുന്‍കാല

നേതാക്കന്മാരും പ്രവര്‍ത്തകരും യോഗത്തില്‍ സംബന്ധിക്കുന്നതാണ്. നാട്ടില്‍ നിന്നുള്ള പ്രമുഖനേതാക്കള്‍ ടെലിഫോണ്‍ കോണ്‍ഫ്രന്‍സിലൂടെ യോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കും. ജൂണ്‍ 19 ഞായറാഴ്‌ച്ച ഉച്ചതിരിഞ്ഞ് 2.30 ന് മാഞ്ചസ്റ്റര്‍ ലോങ്‌സൈറ്റ് സെന്റ് റിച്ചാര്‍ഡ് ചര്‍ച്ച് ഹാളിലാണ് യോഗം ചേരുന്നത്.

നോര്‍ത്ത് ഈസ്റ്റ്, നോര്‍ത്ത് വെസ്റ്റ്, യോര്‍ക്ക്‌ഷെയര്‍ റീജിയണില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാക്കന്മാരെയും പ്രവര്‍ത്തകരെയും സ്വാഗതം ചെയ്യുന്നു.

വിശദവിവരങ്ങള്‍ക്ക്

പോള്‍സണ്‍ തോട്ടപ്പള്ളി (മാഞ്ചസ്റ്റര്‍): 07877687813

അഡ്വ. ഇഗ്‌നേഷ്യസ് വര്‍ഗീസ്(ന്യൂ കാസില്‍) : 07951232915

സാബു മാടശ്ശേരി (യോര്‍ക്ക്‌ഷെയര്‍): 07951232915

പരിപാടി നടക്കുന്ന സ്ഥലത്തിന്റെ വിലാസം: St. Richard Church Hall 10-20 Sutcliffe Ave Longsight, Manchester M12 5TN

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.