സ്വന്തം ലേഖകന്‍: ഇന്ത്യന്‍ കരസേനയുടെ ഫേസ്ബുക്ക് പേജ് സന്ദര്‍ശകരുടെ എണ്ണത്തില്‍ ഒന്നാമതെന്ന് സര്‍വേ. ഇന്ത്യന്‍ സേന വന്‍കിട ശക്തികളെപ്പോലും തോല്‍പ്പിച്ചാണ് ഫേസ്ബുക്ക് ആരാധകരുടെ എണ്ണത്തില്‍ ഒന്നാമതെത്തിയത്.
അമേരിക്കന്‍ ചാരസംഘടന സിഐഎ, എഫ്ബിഐ, ബഹിരാകാശ ഗവേഷണ സ്ഥാപനമായ നാസ എന്നിവയെയെല്ലാം പിന്നിലാക്കിയാണ് ഇന്ത്യന്‍ കരസേന ഒന്നാം സ്ഥാനം സ്വന്തമാക്കിയത്. ഫേസ്ബുക്ക് സര്‍ക്കാര്‍ പേജുകളുടെ റാങ്കിങ്ങിലാണു വിജയം. ഫെയ്സ്ബുക്കില്‍ ആളുകള്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യുന്നതാണ് ഈ സര്‍വേയുടെ അടിസ്ഥാനം.
ഇന്ത്യന്‍ കരസേനയുടെ ഫെയ്സ്ബുക്ക് പേജ് ഓരോ ആഴ്ചയും 25 ലക്ഷം പേര് സന്ദര്ശിക്കുന്നുവെന്നാണു കണക്ക്. 29 ലക്ഷം ലൈക്കുകള്‍ ഇതുവരെ പേജിനുണ്ട്. ഫെയ്സ്ബുക്കില്‍ ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ പോരും നടക്കുന്നുണ്ട്. ഇന്ത്യന്‍ സേനകളുടെ പേജ് പാക്കിസ്ഥാനില്‍ കാണാന്‍ കഴിയില്ല. തിരിച്ച്, പാക്ക് സേനകളുടെ പേജ് ഇന്ത്യയിലും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല