2014ലെ സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരങ്ങള്‍ പ്രഖ്യാപിച്ചു. 70 ലേറെ സിനിമകള്‍ കണ്ട ശേഷം പ്രശസ്ത സംവിധായകനും തിരക്കഥാകൃത്തുമായ ജോണ്‍ പോളിന്റെ അധ്യക്ഷതയിലുള്ള ജൂറിയാണ് പുരസ്ക്കാരങ്ങള്‍ നിര്‍ണ്ണയിച്ചത്. തിരുവനന്തപുരത്ത് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ സിനിമാ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് പുരസ്ക്കാരങ്ങള്‍ പ്രഖ്യാപിച്ചത്.
ജയരാജ് സംവിധാനം ചെയ്ത ഒറ്റാല് ആണ് മികച്ച ചിത്രം. ഒരാള്‍പൊക്കം ഒരുക്കിയ സനല്‍കുമാര്‍ ശശിധരന് ആണ് മികച്ച സംവിധായകന്. മികച്ച നടനുള്ള പുരസ്കാരം നിവിന്‍ പോളിയും സുദീപ് നായരും പങ്കിട്ടു. 1983യിലെ പ്രകടനത്തിനാണ് നിവിന്‍ പുരസ്കാരം. മൈ ലൈഫ് പാര്‍ട്ണറിലെ അഭിനയത്തിനാണ് സുദേവിന് പുരസ്കാരം. നസ്രിയാ നസീം ആണ് മികച്ച നടി. ഓം ശാന്തി ഓശാനയും ബാംഗ്ലൂര്‍ ഡേയ്സും ആണ് നസ്റിയയെ പുരസ്കാരത്തിന് അര്‍ഹനാക്കിയത്.
ജേതാക്കളുടെ പട്ടിക
മികച്ച ചിത്രം ഒറ്റാല്
മികച്ച നടന് നിവിന്‍ പോളി (1983), സുദേവ് നായര്‍ (മൈ ലൈഫ് പാര്‍ട്ണര്‍)
മികച്ച നടി നസ്രിയാ നസീം (ഓം ശാന്തി ഓശാന, ബാംഗ്ലൂര്‍ ഡേയ്സ്)
സംവിധാനം സനല്‍കുമാര്‍ ശശിധരന് (ഒരാള്‍പൊക്കം)
ഛായാഗ്രാഹകന്‍ അമല്‍ നീരദ് (ഇയ്യോബിന്റെ പുസ്തകം)
സ്വഭാവ നടന് അനൂപ് മേനോന് (1983, വിക്രമാദിത്യന്)
സ്വഭാവ നടി സേതുലക്ഷ്മി (ഹൗ ഓള്‍ഡ് ആര് യു)
ബാലതാരം മാസ്റ്റര്‍ അദ്വൈത് (അങ്കുരം)
അന്നാ ഫാത്തിമ ( രണ്ട് പെണ്‍കുട്ടികള്‍)
കഥാകൃത്ത് സിദ്ധാര്‍ത്ഥ് ശിവ (ഐന്‍)
തിരക്കഥാകൃത്ത് അഞ്ജലി മേനോന് (ബാംഗ്ലൂര്‍ ഡേയ്സ്)
അവലംബിത തിരക്കഥ രഞ്ജിത് ( ഞാന്‍)
സംഗീത സംവിധായകന് രമേഷ് നാരായണന്
ബിജി ബാല്‍ പശ്ചാത്തല സംഗീതം വിവിധ ചിത്രങ്ങള്‍
പിന്നണി ഗായകന് കെ.ജെ. യേശുദാസ്
ഗായിക ശ്രെയാ ഘൊഷാല്‍ (വിജനതയില്‍ പാതിവഴി)
മികച്ച ശബ്ദ മിശ്രണം ഹരികുമാര്‍
മികച്ച ശബ്ദ ഡിസൈനര്‍ തപസ് നായക്
മികച്ച ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഹരിശാന്ത് ശരണ്‍
മികച്ച ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് (പെണ്) മിമ്മി മറിയം ജോര്‍ജ്
മികച്ച വസ്ത്രാലങ്കാരം സമീറ സനീഷ
മികച്ച തിരക്കഥാകൃത്ത് അഞ്ജലി മേനോന് (ബാംഗ്ലൂര്‍ ഡേയ്സ്)
കലാമൂല്യമുള്ള ജനപ്രിയ സിനിമ ഓം ശാന്തി ഓശാന
മികച്ച നവാഗത സംവിധായകന് അബ്രിദ് ഷൈന്‍
പ്രത്യേക ജൂറി അവാര്‍ഡ് പ്രതാപ് പോത്തന്
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല