1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 11, 2015

സ്വന്തം ലേഖകന്‍: ലോകത്തിലെ മുന്‍നിര വിനോദസഞ്ചാര കേന്ദ്രങ്ങളുടെ കൂട്ടായ്മയില്‍ കൊച്ചിക്ക് അംഗത്വം. ബെയ്ജിങ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വേള്‍ഡ് ടൂറിസം സിറ്റീസ് ഫെഡറേഷന്‍ (ഡബ്ല്യു.ടി.സി.എഫ്.) കൗണ്‍സിലിലാണ് കൊച്ചിക്ക് അംഗത്വം ലഭിച്ചത്. ഇതുമായി ബന്ധപ്പെട്ട രേഖകള്‍ കൊച്ചി മേയര്‍ ടോണി ചമ്മണി ഇന്ത്യയിലെ ചൈനീസ് അംബാസഡര്‍ ലീ യു ചെങിന് കൈമാറി.

ലോകത്തെ മുന്‍നിര വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയിലേക്ക് ഇന്ത്യയിലെ ആദ്യ നഗരമായാണ് കൊച്ചി ഇടം നേടിയിരിക്കുന്നത്.

കേരളവും ചൈനയും തമ്മില്‍ വിവിധ മേഖലകളില്‍ സഹകരണത്തിനുള്ള സാധ്യതകള്‍ തേടണമെന്ന് ചൈനീസ് സ്ഥാനപതി ലീ യു ചെങ് പറഞ്ഞു. സാംസ്‌കാരികം, വിനോദ സഞ്ചാരം, കായികം എന്നീ മേഖലകളില്‍ സഹകരണത്തിന് സാധ്യതയുണ്ട്. ചൈനീസ് വിനോദ സഞ്ചാരികളെ കേരളത്തിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങള്‍ക്ക് പിന്തുണ നല്‍കാമെന്നും അദ്ദേഹം വ്യക്തമാക്കി.

വിനോദസഞ്ചാര മേഖലയില്‍ നിക്ഷേപത്തിന് ചൈനയ്ക്ക് താത്പര്യമുണ്ട്. എന്റര്‍ടെയ്ന്‍മെന്റ് സിറ്റി, ഓഷ്യനേറിയം ഉള്‍പ്പെടെയുള്ള പദ്ധതികളാണ് പരിഗണനയില്‍. കേരളത്തില്‍ ചൈനീസ് ഭാഷ അറിയാവുന്ന ഗൈഡുകളുടെ കുറവുണ്ടെന്നും ഇത് പരിഹരിക്കാന്‍ സഹകരണം ആവശ്യമാണെന്നും സംസ്ഥാന സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.

വിനോദസഞ്ചാര മേഖലയിലുള്ള ലോകത്തിലെ പ്രമുഖ നഗരങ്ങളുടെയും സ്ഥാപനങ്ങളുടെയും കൂട്ടായ്മയാണ് ഡബ്ല്യു.ടി.സി.എഫ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.