സ്വന്തം ലേഖകന്‍: പാക് ഭീകരന് മുഹമ്മദ് നാവേദിനെ എന്‍.ഐ.എ കസ്റ്റഡിയില്‍ വിട്ടു, ശ്രീനഗറിലെ ഒരു ബിസിനസുകാരന് അഞ്ചു ലക്ഷം രൂപ നല്‍കിയെന്ന് മൊഴി. ഉദ്ദംപൂരില്‍ പിടിയിലായ പാക് ഭീകരന് മുഹമ്മദ് നാവേദിനെ എന്‍ഐഎ 14 ദിവസത്തേക്കാണ് കസ്റ്റഡിയില്‍ വക്കുക.
നേരത്തെ ശ്രീനഗറിലെ ഒരു ബിസിനസുകാരന് തനിക്കും കൂട്ടാളിക്കും അഞ്ചുലക്ഷം രൂപ നല്‍കിയെന്ന് ഇയാള്‍ മൊഴി നല്‍കിയിരുന്നു. നവേദില് നിന്ന് കൂടുതല്‍ വിവരങ്ങള്‍ ചോദ്യം ചെയ്യലിലൂടെ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം.
കഴിഞ്ഞയാഴ്ചയാണ് നവേദും കൂട്ടാളികളും ഉദ്ദംപൂരില്‍ ആക്രമണം അഴിച്ചുവിട്ടത്. സംഭവത്തില്‍ നവേദിന്റെ കൂട്ടാളിയും രണ്ടു ബിഎസ്എഫ് ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടു. ബിഎസ്എഫ് ശക്തമായി തിരിച്ചടിച്ചതിനെ തുടര്‍ന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച നവേദിനെ നാട്ടുകാരും സേനയും ചേര്‍ന്ന് പിടികൂടികയായിരുന്നു.
നവേദിനെ വിശദമായ ചോദ്യം ചെയ്യലിനായി ദില്ലിയിലേക്ക് കൊണ്ട് വരും എന്ന് അഭ്യൂഹങ്ങളും ഉണ്ടായിരുന്നു. അതേസമയം ജമ്മു കശ്മീരിലെ രത്നിപൂര മേഖലയില്‍ സൈന്യവും തീവ്രവാദികളും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു തീവ്രവാദിയ്ക്ക് പരിക്കേറ്റു. തീവ്രവാദികള്‍ക്കായുള്ള സൈന്യത്തിന്റെ തെരച്ചില്‍ തുടരുകയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല