സ്വന്തം ലേഖകന്‍: ഇറ്റാലിയന്‍ നാവികര്‍ ഉള്‍പ്പെട്ട കടല്‍ക്കൊല കേസില്‍ ഇറ്റലിയുടെ വാദങ്ങള്‍ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നു ഇന്ത്യ. കടല്‍ക്കൊലയെ സംബന്ധിച്ച രണ്ടു ദിവസത്തെ വാദം കേള്‍ക്കുന്ന രാജ്യാന്തര ട്രൈബ്യൂണലിലാണ് ഇന്ത്യ നിലപാട് വ്യക്തമാക്കിയത്.
ഇന്ത്യയ്ക്കു പൂര്‍ണ അധികാരമുള്ള സാമ്പത്തിക മേഖലയിലാണു 2012 ഫെബ്രുവരി 15നു സംഭവം നടന്നത്. രണ്ട് ഇറ്റാലിയന്‍ നാവികരും ഓട്ടോമാറ്റിക് തോക്കുകള്‍ ഉപയോഗിച്ചു കേരള തീരത്തെ രണ്ടു മല്‍സ്യത്തൊഴിലാളികളുടെ തലയ്ക്കും വയറിനും മുന്നറിയിപ്പില്ലാതെ വെടിവയ്ക്കുകയായിരുന്നു. അതുകൊണ്ടു കടല്‍ നിയമം സംബന്ധിച്ച യുഎന്‍ കണ്‍വന്‍ഷനിലെ 97–ാം വകുപ്പിന്റെ പരിധിയില്‍ ഈ കേസ് വരില്ല. മറിച്ച് ഇതു കടലില്‍ നടന്ന ഇരട്ടക്കൊല എന്ന നിലയിലാണു വിചാരണ ചെയ്യേണ്ടത് – ഇന്ത്യയുടെ പ്രതിനിധി വാദിച്ചു.
ഇറ്റാലിയന്‍ നാവികനെ ബന്ദിയാക്കിവച്ചിരിക്കുന്നു എന്ന വാദത്തെയും ഇന്ത്യ ഖണ്ഡിച്ചു. നാവികരെ നാട്ടില്‍ പോയിവരാന്‍ അനുവദിക്കുകയും അവരോടു മാന്യമായി പെരുമാറുകയും ചെയ്തിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടി. രണ്ട് ഇന്ത്യന്‍ മല്‍സ്യത്തൊഴിലാളികളുടെ കുടുംബാംഗങ്ങള്‍ക്കുണ്ടായ നഷ്ടവുമായി വേണം പ്രതികളുടെ ബുദ്ധിമുട്ടുകളെ താരതമ്യം ചെയ്യേണ്ടത്. ട്രൈബ്യൂണല്‍ മുന്‍പാകെ ഇറ്റലി സമര്‍പ്പിച്ച അപേക്ഷ തള്ളണമെന്നും ആവശ്യപ്പെട്ടു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല