സ്വന്തം ലേഖകന്‍: എണ്ണവിലയിലെ ഇടിവ് അടുത്ത മൂന്നു വര്‍ഷത്തേക്ക് സൗദിയെ ബാധിക്കില്ലെന്ന് പഠനം. എണ്ണ വില കുറഞ്ഞത് സൗദിയെ ബജറ്റ് കമ്മിയിലേക്കോ സാമ്പത്തിക പ്രതിസന്ധിയിലേക്കോ തള്ളിവിടില്ലെന്ന് പഠന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ലോകത്തെ ഏറ്റവും വലിയ എണ്ണ കയറ്റുമതി രാജ്യമായ സൗദി അറേബ്യക്ക് യാതൊരു വിധ സാമ്പത്തിക പ്രതിസന്ധിയുമുണ്ടാവില്ലെന്ന് സൗദി അറേബ്യന്‍ മോണിട്ടറി എജന്‍സി,സാമ മുന്‍ ഉന്നത ഉദ്യോഗസ്ഥനും അമേരിക്കയിലെ ഹാര്‍ഡ് വാര്‍ഡ് കെന്നഡി സ്കൂളിലെ ഫെലൊയുമായ ഖാലിദ് അസ്സലിം നടത്തിയ പഠനത്തിലാണ് ഉറപ്പിച്ചു പറയുന്നത്.
രാജ്യം സാമ്പത്തിക പ്രതിസന്ധി നേരിടുന്നു എന്ന് സോഷ്യല്‍ മീഡിയയിലും മറ്റും ഊഹാപോഹങ്ങള്‍ പ്രചരിച്ച സമയത്താണ് പഠന റിപ്പോര്‍ട്ട് പുറത്ത് വന്നത്. എണ്ണ വിലയില്‍ വന്‍ ഇടിവ് ഉണ്ടായിട്ടും രാജ്യത്തെ പദ്ധതികളിലോ ചെലവിനങ്ങളിലോ മാറ്റം വരുത്തേണ്ട അവസ്ഥ നിലവിലെല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
എണ്ണവിലയിലെ വന്‍ ഇടിവിലും രാജ്യത്തിന്റെ വിദേശ ആസ്തി 66,450 കോടി ഡോളറാണ്. പ്രതികൂല സാഹചര്യത്തിലും 1.2 ശതമാനം വര്‍ദ്ധനയാണ് വിദേശ ആസ്തിയുടെ കാര്യത്തില്‍ ഉണ്ടായിരിക്കുന്നത്. വിദേശ രാജ്യങ്ങളിലെ പ്രമുഖ സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായങ്ങളും നിരീക്ഷണങ്ങളും ചേര്‍ന്നതാണ് റിപ്പോര്‍ട്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല