സ്വന്തം ലേഖകന്‍: സ്വാതന്ത്ര്യദിനം, തടവുകാര്‍ക്ക് ശിക്ഷയില്‍ ഇളവു നല്കാന് ശുപാര്ശ്, ജീവപര്യന്തക്കാര്‍ക്ക് ഒരു വര്‍ഷം ഇളവ്. ഇതു സംബന്ധിച്ച് സംസ്ഥാന മന്ത്രിസഭാ യോഗം ഗവര്‍ണറോട് ശുപാര്‍ശ ചെയ്തു. ജീവപര്യന്തം ശിക്ഷയനുഭവിക്കുന്നവര്‍ക്ക് ഒരു വര്‍ഷം ഇളവും അഞ്ച് മുതല്‍ 10 വര്‍ഷം വരെ തടവ് അഭവിക്കുന്നവര്ക്ക് അഞ്ച് മാസം, രണ്ട് മുതല്‍ അഞ്ച് വര്‍ഷം വരെയുള്ളവര്‍ക്ക് നാല് മാസം, ഒന്നുമുതല്‍ രണ്ട് വര്‍ഷം വരെയുള്ളവര്‍ക്ക് മൂന്ന് മാസം എന്നിങ്ങനെയാണ് ഇളവ് ലഭിക്കുക.
ആറ് മാസം മുതല്‍ ഒരു വര്‍ഷം വരെ തടവുള്ളവര്‍ക്ക് രണ്ട് മാസവും മൂന്ന് മുതല്‍ ആറ് മാസം വരെയുള്ളവര്‍ക്ക് ഒരു മാസവും മൂന്ന് മാസം വരെ തടവുള്ളവര്‍ക്ക് 15 ദിവസവും ശിക്ഷാകാലയളവില്‍ ഇളവ് കിട്ടും.
ജയിലില്‍ നല്ല പെരുമാറ്റമുള്ളവര്ക്കേ ഇതിന് അര്‍ഹതയുള്ളൂ. പ്രൊഫഷണല്‍ കുറ്റവാളികള്‍, വാടകക്കൊലയാളികള്‍, വര്‍ഗ്ഗീയകലാപം, രാജ്യത്തിനെതിരായ കുറ്റകൃത്യം, കള്ളക്കടത്ത്, ജയില്‍ ജീവനക്കാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും എതിരെയുള്ള കുറ്റകൃത്യം, നര്‍ക്കോട്ടിക് കേസുകള്‍, 65 വയസ്സിന് മേല്‍ പ്രായമുള്ളവര്ക്കെതിരെയുള്ള കുറ്റകൃത്യം, മറ്റ് സംസ്ഥാനങ്ങളില്‍ ശിക്ഷിക്കപ്പെട്ടവര്‍, വിദേശികള്‍, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ ലൈംഗികാക്രമണം നടത്തി മരണം സംഭവിച്ച കേസുകള്‍ എന്നിങ്ങനെയുള്ളവയില്‍ ഉള്‍പ്പെട്ടവര്‍ക്ക് ഇളവിന്റെ ആനുകൂല്യം ലഭിക്കില്ല.
മന്ത്രിസഭയുടെ ശുപാര്‍ശ ഗവര്‍ണര്‍ അംഗീകരിക്കുന്നതോടെയാണ് ഇളവ് പ്രാബല്യത്തില്‍ വരും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല