സ്വന്തം ലേഖകന്‍: നഴ്‌സിംഗ് ഡിപ്ലോമ മാത്രമുള്ള നഴ്‌സുമാരെ സൗദി ആരോഗ്യ മന്ത്രാലയം പിരിച്ചു വിടുന്നതായി റിപ്പോര്‍ട്ട്. ഇതോടെ മലയാളികള്‍ ഉള്‍പ്പെടെയുള്ള ആയിരക്കണക്കിന് ആളുകള്‍ക്ക് തൊഴില്‍ നഷ്ടമാകും. ഈ വിഭാഗത്തില്‍ ഉള്ളവുടെ തൊഴില്‍ കരാറുകള്‍ പുതുക്കുന്നത് ആരോഗ്യ മന്ത്രാലയം നിര്‍ത്തിവെച്ചതായി മംഗളം പത്രം റിപ്പോര്‍ട്ട് ചെയ്തു. തൊഴില്‍ കരാര്‍ അവസാനിക്കുന്നത് അനുസരിച്ചാണ് നഴ്‌സുമാരെ പിരിച്ചുവിടുന്നത്.
ഡിപ്ലോമ ബിരുദധാരികളായ വിദേശ നഴ്‌സുമാരുടെ കരാര്‍ പുതിക്കില്ലെന്ന് ആശുപത്രികള്‍ക്ക് അയച്ച സര്‍ക്കുലറില്‍ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. രണ്ടു മാസത്തിനുശേഷം കരാര്‍ അവസാനിക്കുന്ന നഴ്‌സുമാരുടെ തൊഴില്‍ കരാര്‍ പുതിക്കി നല്കില്ലെന്ന കാര്യം അവരെ ആശുപത്രി മേധാവി രേഖാമൂലം അറിയിക്കണമെന്നും ആരോഗ്യമന്ത്രാലയം ആവശ്യപെട്ടു.
അതേസമയം, ബാച്ചിലര്‍ ബിരുദധാരികളായ വിദേശ നഴ് സുമാരുടെ തൊഴില്‍കരാര്‍ പുതുക്കി നല്‍കുന്നുണ്ട്. ഡിപ്ലോമ ബിരുദധാരികളായ സൗദി നഴ്‌സുമാര്‍ക്ക് തൊഴില്‍ നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് വിദേശ നഴ്‌സുമാരെ പിരിച്ചു വിടുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല