സ്വന്തം ലേഖകന്‍: ഉസ്ബക്കിസ്ഥാന് എയര്‍വെയ്സ് വിമാനത്തില്‍ കയറാന്‍ യാത്രക്കാര്‍ തൂക്കം നോക്കണമെന്ന് പുതിയ നിയമം. ഇനിമുതല്‍ കമ്പനിയുടെ വിമാനങ്ങളില്‍ കയറും മുമ്പ് യാത്രക്കാരുടെ ഭാരം തൂക്കി തിട്ടപ്പെടുത്തും. യാത്രക്കാരുടെ തൂക്കം നിശ്ചയിക്കാന്‍ വേണ്ടി വിമാനത്താവളങ്ങളില്‍ പ്രത്യേക ത്രാസുകള്‍ സ്ഥാപിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
അയാട്ട നിയമം അനുസരിച്ച് വിമാനയാത്രയുടെ സുരക്ഷയ്ക്ക് വേണ്ടിയാണ് പുതിയ നിയമം നടപ്പാക്കുന്നതെന്നാണ് കമ്പനിയുടെ വെബ്സൈറ്റില്‍ പറയുന്നത്. എന്നാല്‍, പുതിയ നിയമത്തെക്കുറിച്ച അവ്യക്തതകളും നിലനില്‍ക്കുകയാണ്. ഇത്തരമൊരു നിയമത്തെ കുറിച്ച് അറിയില്ല എന്നാണ് അസോസിയേഷനുമായി ബന്ധപ്പെട്ടവര്‍ പറയുന്നത്.
ഉസ്ബക്കിസ്ഥാന് എയര്‍വെയ്സ് അധികൃതരുടെ നിലപാട് അനുസരിച്ച് വിമാനത്തില്‍ കയറും മുമ്പ് എല്ലാ യാത്രക്കാരെയും അവരുടെ കൈയില്‍ കൊണ്ടുവരുന്ന ലഗേജ് ഉള്‍പ്പെടെ തൂക്കിനോക്കും. നിശ്ചിത ഭാരത്തില്‍ കൂടുതലുളളവരെ സുരക്ഷാ കാരണത്താല്‍ ഒഴിവാക്കും. തിരക്കുളള ചെറുവിമാനങ്ങളിലെ യാത്രകള്‍ക്കായിരിക്കും നിയമം നടപ്പാക്കുകയെന്നാണ് സൂചന.
എന്നാല്‍, ഉസ്ബക്കിസ്ഥാന് എയര്വെയ്സല്ല ഈ നിയമം ആദ്യമായി നടപ്പാക്കുന്നത്. 2013 ല്‍ സമോവ എയറും ‘യാത്രക്കാരെ തൂക്കി നോക്കല്‍ നിയമം’ പ്രാബല്യത്തില്‍ കൊണ്ടുവന്നിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല