സജ്ഞയ് ഗാന്ധിയുടെ ജീവിതം സിനിമയാകുന്നു. ലാഹോറിന്റെ സംവിധായകന്‍ സജ്ഞയ് പുരണ്‍ സിങ് ചൗഹാനാണ് മുന്‍പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ഇളയ പുത്രന്റെ ജീവിതത്തിന് സിനിമാ രൂപം നല്‍കുന്നത്. തന്റെ സയന്‍സ് ഫിക്ഷന്‍ അനഹത് പൂര്‍ത്തിയായാലുടന്‍ പുതിയ ചിത്രത്തിന്റെ പണിതുടങ്ങുമെന്നാണ് സജ്ഞയ് പറഞ്ഞത്.
സജ്ഞയ് ഗാന്ധിയെക്കുറിച്ച് ഒരു സിനിമ എന്നത് തന്റെ മനസില്‍ കുറേ മുന്‍പേ ഉണ്ടായിരുന്ന ആശയമാണെന്ന് സംവിധായകന്‍ പറഞ്ഞു. സജ്ഞയ് യുടെ ആശയങ്ങളും കാഴ്ചപ്പാടുകളും തന്നെ ഒരുപാട് സ്വാധീനിച്ചിട്ടുണ്ട്. സജ്ഞയ് പുരണ്‍ സിംങ് പറയുന്നു.
ഏറെ വിവാദങ്ങള്‍ നേരിടേണ്ടിവന്നയാളാണ് സജ്ഞയ് ഗാന്ധി. സജ്ഞയ് യുടെ മരണവുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളെ ചികഞ്ഞെടുക്കുക എന്നതിനപ്പുറം അദ്ദേഹത്തെ ജീവിതത്തെ വെള്ളിത്തിരയിലെത്തിക്കുക എന്നതാണ് തന്റെ ഉദ്ദേശമെന്നും ചൗഹാന്‍ വെളിപ്പെടുത്തി.
‘ലാഹോര്‍ ചെയ്യുന്ന സമയത്ത് തന്നെ ഇന്ത്യന്‍ രാഷ്ട്രീയത്തെക്കുറിച്ച് നല്ല ബോധ്യമുള്ള ചില ഏഴുത്തുകാരെ ഞാന്‍ തിരഞ്ഞുനടക്കാറുണ്ടായിരുന്നു. ഇപ്പോള്‍ ഞാനവരെ കണ്ടെത്തിയിരിക്കുന്നു. എനിക്ക് വേണ്ടി അവര്‍ റിസര്‍ച്ച് തുടങ്ങിക്കഴിഞ്ഞു’- സജ്ഞയ് പറഞ്ഞു.
ചിത്രത്തിന്റെ താരങ്ങളെയും അണിയറ പ്രവര്‍ത്തകരെയും ഇതുവരെ തീരുമാനിച്ചിട്ടില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല