സ്വന്തം ലേഖകന്‍: ഹീറോ സൈക്കിള്‍സ് കമ്പനി സ്ഥാപകന്‍ ഓം പ്രകാശ് മുഞ്ചാല്‍ അന്തരിച്ചു. ഹീറോ സൈക്കിള്‍സ് ഇമെരി?റ്റസ് ചെയര്‍മാനായിരും പ്രമുഖ വ്യവസായിയിയുമായിരുന്ന മുഞ്ചാല്‍ 87 വയസായിരുന്നു. 1944 ല്‍ അമൃത്?സറില്‍ മൂന്നു സഹോദരന്മാരോടൊപ്പം സൈക്കിള്‍ സ്‌പെയര്‍ പാ!ര്‍ട്‌സ് ബിസിനസ് ആരംഭിച്ച മുഞ്ചാല്‍ 1956 ലാണ് ഹീറോ കമ്പനി രൂപീകരിക്കുന്നത്. ഇന്ത്യയിലെതന്നെ ആദ്യത്തെ സൈക്കിള്‍ നിര്‍മാണ സ്ഥാപനമായിരുന്നു അത്.
എണ്‍പതുകളില്‍ ലോകത്തെ ഏറ്റവും വലിയ സൈക്കിള്‍ ഉല്‍പാദകരായി വളര്‍ന്ന ഹീറോ സൈക്കിള്‍സിനെ അറുപതു വര്‍ഷത്തോളം അദ്ദേഹം നയിച്ചു. കമ്പനിയുടെ വൈവിധ്യവല്‍ക്കരണത്തിനും മുഞ്ചാല്‍ നേതൃത്വം നല്‍കി. ഓള്‍ ഇന്ത്യ സൈക്കിള്‍ മാനുഫാക്?ചേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റായിരുന്നു. ഇന്ത്യയിലുടനീളം ഒട്ടേറെ വിദ്യാഭ്യാസ സ്ഥാപനങ്ങളെയും ആശുപത്രികളെയും സാമ്പത്തികമായി സഹായിച്ചു.
ഒട്ടേറെ ദേശീയ ബഹുമതികള്‍ ലഭിച്ചിട്ടുള്ള മുഞ്ചാല്‍ ഹീറോ മോട്ടോഴ്‌സ് ഗ്രൂപ്പിന്റെ ചെയര്‍മാനും എംഡിയും ആയിരിക്കെ കഴിഞ്ഞ മാസമാണു വിരമിച്ചത്. ഹീറോ മോട്ടോഴ്‌സ് ഗ്രൂപ്പ് ചെയര്‍മാനും എംഡിയുമായ പങ്കജ് മുഞ്ചാല്‍ ഏകപുത്രനാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല