സ്വന്തം ലേഖകന്‍: അസമില്‍ വന്‍ ഭീകരാക്രമണ പദ്ധതി സൈന്യം പരാജയപ്പെടുത്തി, ലക്ഷ്യം തീവണ്ടി അട്ടിമറി. സ്വാതന്ത്ര്യദിന ആഘോഷങ്ങളുടെ മറവില്‍ നിരോധിത സംഘടന തയാറാക്കിയ വന്‍ ഭീകരാക്രമണമാണ് സൈന്യവും പൊലീസും ചേര്‍ന്ന് പരാജയപ്പെടുത്തിയത്.
വ്യാഴാഴ്ച രാത്രി കൊക്രാജര്‍ ജില്ലയിലെ റെയില്‍വെ ട്രാക്ക് തകര്‍ക്ക് വന്‍ അട്ടിമറിക്കാണ് (കാംടപൂര്‍ ലിബറേഷന്‍ ആര്‍മി (കെഎല്‍ഒ) ഭീകരര്‍ പദ്ധതിയൊരുക്കിയത്. എന്നാല്‍ രഹസ്യാന്വേഷണ ഏജന്‍സികളില്‍ നിന്നു ലഭിച്ച വ്യക്തമായ വിവരത്തിന്റെ അടിസ്ഥാനത്തില്‍ അസം പൊലീസും സൈന്യവും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് പദ്ധതി പൊളിച്ചത്.
റെയില്‍വെ ട്രാക്ക് ബോംബ് ഉപയോഗിച്ച് തകര്‍ക്കാനായിരുന്നു കെഎല്‍ഒ സംഘത്തിന്റെ ശ്രമം. ഇതിനിടെ സ്ഥലത്തെത്തിയ അസം പൊലീസിനെതിരെ ഭീകരര്‍ വെടിയുതിര്‍ത്തു. തുടര്‍ന്ന് പൊലീസ് തിരിച്ചടിച്ചു. ഇതിലൊരു കെഎല്‍ഒ സംഘാംഗം കൊല്ലപ്പെട്ടു. സംഭവസ്ഥലത്തു നിന്നു 7.65 പിസ്റ്റലും വെടിയുണ്ടകളും ഗ്രനേഡുകളും ഏഴു കിലോഗ്രാം സ്ഫോടക വസ്തുക്കളും മറ്റു ആയുധങ്ങളും കണ്ടെടുത്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല