തമിഴിലും മലയാളത്തിലും ഒരു പോലെ ആരാധകരുള്ള യുവതാരങ്ങളായ ആര്യ-നരേന്‍-ആദി എന്നിവര്‍ ഒന്നിയ്ക്കുന്നു. പുതുമുഖ സംവിധായകനായ രാജ് മേനോന്റെ കടവുള്‍ പാതി മൃഗം പാതി എന്നീ സിനിമയിലാണ് യുവതാരങ്ങളുടെ സംഗമം. മലയാളത്തിലെ പ്രമുഖ സംവിധായകന്‍ അക്കു അക്ബറിന്റെ കളരിയില്‍ സംവിധാനം പഠിച്ച രാജിന്റെ ചിത്രത്തില്‍ ഓസ്‌കര്‍ ജേതാവ് റസൂല്‍ പൂക്കുട്ടിയും സഹകരിക്കുന്നുണ്ട്.
തമിഴിലെ ഒന്നാംകിട താരങ്ങളുടെ നിരയിലേക്ക് ആര്യയും എത്തുകയാണ്. ആദിയ്ക്കും അവിടെ ആരാധകര്‍ ഏറെയുണ്ട്. ചെറിയൊരു ഇടവേളയ്ക്ക് ശേഷം നരേനും സിനിമയില്‍ സജീവമാവുകയാണ്. അതുകൊണ്ടുതന്നെ ഈ മൂന്ന് താരങ്ങളും ഒന്നിയ്ക്കുന്ന ചിത്രം ഏറെ പ്രതീക്ഷകള്‍ നല്‍കുന്നുണ്ട്. ചിത്രത്തിലെ നായികമാരെ തീരുമാനിച്ചിട്ടില്ലെങ്കിലും മലയാളത്തില്‍ നിന്നുള്ള താരങ്ങളും പ്രൊജക്ടിലുണ്ടാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ആക്ഷന് പ്രധാന്യം നല്‍കിയൊരുക്കുന്ന ചിത്രത്തിലൂടെ അനൂപ് മേനോന്‍ തമിഴിലേക്കും എത്തുകയാണ്. ആര്യയുടെ സ്റ്റാര്‍ വാല്യു ഓരോ ദിവസവും ഏറി വരികയാണ്. ചെറിയൊരു ഇടവേളയ്ക്കു ശേഷം വ്യത്യസ്തമായ കഥാപാത്രങ്ങളുമായി നരെയ്‌നും സജീവമാകുന്നു. ആദിയുടെ സിനിമകള്‍ക്കും പ്രേക്ഷകര്‍ ഏറെ. മൂവരും ഒന്നിക്കുന്ന ചിത്രത്തിന് അതുകൊണ്ടു തന്നെ പ്രത്യേകതകളും ഏറെയായിരിക്കും. പ്രകാശ് രാജ്, അതുല്‍ കുല്‍ക്കര്‍ണി, സമ്പത്ത് രാജ് എന്നിവരാണ് മറ്റു താരങ്ങള്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല