എ. പി. രാധാകൃഷ്ണന്
രാമായണ മാസമായ കര്‍ക്കിടകം വിടവാങ്ങാന്‍ ഇനി ഏതാനും മണികൂറുകള്‍ മാത്രം, മലയാളികളുടെ പുതുവര്‍ഷം വരവായി, സമൃദ്ധിയുടെയും ആഘോഷങ്ങളുടെയും മാസമായ പൊന്നിന് ചിങ്ങം പിറക്കുകയായി. ഓഗസ്റ്റ് 17 നു ആണ് ചിങ്ങമാസം ഒന്നാം തിയതി. ചിങ്ങമാസത്തിന്റെ ഐശ്വര്യമായ തിരുവോണത്തെ വരവേല്കാന് യു കെ യിലെ ഒട്ടുമിക്ക സംഘടനകളും ഒരുക്കങ്ങള്‍ തുടങ്ങി. വിവിധങ്ങളായ ആഘോഷങ്ങളെ കോര്‍ത്തിണക്കി അതിമനോഹരമായ ഒരു സായം സന്ധ്യ ഒരുക്കാന്‍ ലണ്ടന്‍ ഹിന്ദു ഐക്യവേദിയും ഒരുങ്ങി കഴിഞ്ഞു. ഓണം, ശ്രീകൃഷ്ണ ജയന്തി, ഗുരുദേവ ജയന്തി, രക്ഷാബന്ധന് എന്നീ പുണ്യ മൂഹൂര്ത്ങ്ങളെ ഒന്നിച്ചു ഈ മാസം 29 നു ശനിയാഴ്ച രണ്ടോണ ദിവസം ലണ്ടന്‍ ഹിന്ദു ഐക്യവേദി കൊണ്ടാടുന്നു.
ഓണത്തിനോടനുബന്ധിച്ചു കുട്ടികള്‍ തീര്‍ക്കുന്ന പൂക്കളം, സൗജന്യ ഓണസദ്യ എന്നി പരിപാടികള്‍ നടക്കും. തിരുവോണത്തിന്റെ പിറ്റേ ദിവസം തന്നെ ഓണസദ്യ ഒരുക്കുന്നതിനാല്‍ പങ്കെടുക്കുന്ന എല്ലാ മലയാളികളുടെയും രണ്ടോണ നാളിലെ സദ്യ ഗംഭീരമാകും. ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ എല്ലാ പരിപാടികളിലും ഭക്ഷണം സൌജന്യമാണ്, എല്ലാ വിഭവങ്ങളും ചേര്‍ന്ന് തൂശനിലയില്‍ തന്നെ സദ്യ വിളന്പും. ജാതി മത ഭേദമിലാതെ എല്ലാ വിഭാഗം ജനങ്ങളും ഓണ സദ്യയില്‍ പങ്കെടുക്കണമെന്ന് സംഘാടകര്‍ പ്രത്യേകം അഭ്യര്തിച്ചു.
ശ്രീകൃഷ്ണ ജയന്തി പ്രമാണിച്ച് ഭഗവാനു പ്രത്യേക അര്‍ച്ചനയും ആരതിയും ഉണ്ടായിരിക്കും. ഗുരുദേവ ജയന്തി വളരെ സമുജ്വലമായി തന്നെ ആഘോഷിക്കും, എല്ലാവരും ചേര്‍ന്നുള്ള ദൈവ ദശക ആലാപനം, ഗുരുദേവ സന്ദേശങ്ങള്‍ സംയോജിപിച്ചു കുട്ടികള്‍ അവതരിപ്പിക്കുന്ന കലാപരിപാടികള്‍ എന്നിവ സദസിനു പുതുമയുള്ള അനുഭവം ആയിരിക്കും. യു കെ യില്‍ ആദ്യമായി ഒരു മലയാളി കൂട്ടായ്മ രക്ഷാബന്ധന് ആചരിക്കുന്നു എന്നാ അപ്പൂര്വത ഈ മാസത്തെ സത്സഗത്തെ തികച്ചും പ്രത്യേകം ആക്കുകയാണ്. ഭാരതം എന്ന രാഷ്ട്രം നൂറ്റാണ്ടുകള്‍ക്കു മുന്‍പേ ലോകത്തിനു മുന്നില്‍ അവതരിപ്പിച്ച സാഹോദര്യത്തിന്റെ സുദിനം ആദ്യമായി ഒരു മലയാളി സംഘടന ആചരിക്കുകയാണ്. ഭാരതത്തില്‍ നിന്നും യു കെ യില്‍ കുടിയേറിയ മറ്റു സംസ്ഥാനക്കാര്‍ രക്ഷാബന്ധന് എല്ലാ വര്‍ഷവും കൊണ്ടാടുപോള് ആദ്യമായി മലയാളികള്‍ ഈ ആഘോഷത്തെ വരവേല്‍ക്കുകയാണ്. പതിവുപോലെ ക്രോയ്ടനിലെ വെസ്റ്റ് ത്രോണ്‍ണ്ടന്‍ കമ്മ്യൂണിറ്റി സെന്റെര്വെസ്റ്റ് ത്രോണ്‍ണ്ടന്‍ കമ്മ്യൂണിറ്റി സെന്റെര് ഇല് വെച്ചാണ് സത്സംഗം നടത്തുന്നത്. പരിപാടികള്‍ സംബന്ധിച്ച വിശദ വിവരങ്ങള്‍ എത്രയും നേരത്തെ പ്രസിധികരിക്കും.
വേദിയുടെ വിലാസം: West Thornton Communtiy Cetnre, 735 London Road, Thornton Heath, Croydon CR7 6AU
കൂടുതല്‍ വിവരങ്ങള്‍ക്ക്
ഫോണ്‍: 07828137478, 07932635935
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല