1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 16, 2015

സ്വന്തം ലേഖകന്‍: അറവുമാടുകള്‍ക്ക് പോലീസ് സംരക്ഷണം, മാട്ടിറച്ചി വ്യാപാരികള്‍ സമരം പിന്‍വലിച്ചു. അറവുമാടുകളെ കൊണ്ടുവരുമ്പോള്‍ പോലീസ് സംരക്ഷണം നല്‍കാമെന്ന തമിഴ്‌നാട് സര്‍ക്കാരിന്റെ ഉറപ്പിന്മേലാണ് വ്യാപാരികള്‍ സമരം പിന്‍വലിക്കാന്‍ തീരുമാനിച്ചത്.

മൂന്നാഴ്ചയിലേറെയായി തുടരുന്ന സമരത്തിന് അറുതി വറുത്താനായി മാട്ടിറിച്ചി വ്യാപാരികള്‍ സര്‍ക്കാര്‍ പ്രതിനിധികളുമായി നടത്തി വന്ന ചര്‍ച്ചയിലാണ് സമരം പിന്‍വലിക്കാന്‍ തീരുമാനമായത്.

സമരം മൂലം സംസ്ഥാനത്തേക്കുള്ള അറവുമാടുകളുടെ വരവ് നിലച്ചതോടെ സംസ്ഥാനത്തെ 60 ശതമാനം ഇറച്ചിവ്യാപാരവും സ്തംഭിച്ചിരുന്നു. ഇറച്ചി ക്ഷാമം രൂക്ഷമായതിനെ തുടര്‍ന്ന് മാട്ടിറച്ചിയെന്ന പേരില്‍ മറ്റു മൃഗങ്ങളുടെ മാംസം വില്‍ക്കാന്‍ സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കുകയും ചെയ്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.