സ്വന്തം ലേഖകന്‍: പാക് മന്ത്രിയുടെ വസതിയില്‍ ചാവേര്‍ പൊട്ടിത്തെറിച്ചു, മന്ത്രിയടക്കം 13 മരണം. പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ മന്ത്രിയായ ഷുജ ഖന്‍സാദയുടെ വീട്ടിലാണ് സ്ഫോടനം നടന്നത്. ചാവേര്‍ സ്ഫോടനത്തില്‍ മന്ത്രിയടക്കം 13 പേര് കൊല്ലപ്പെട്ടതായി പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. അറ്റോക്ക് ജില്ലയിലെ മന്ത്രിയുടെ വസതിയില്‍ യോഗം നടക്കുമ്പോഴായിരുന്നു സ്ഫോടനം.
ജില്ലാ പൊലീസ് മേധാവി അടക്കം മുപ്പതോളം പേര് വീട്ടിലുണ്ടായിരുന്നു. താലിബാന് ബന്ധമുള്ള ലഷ്കറെ ഇസ്ലാം എന്ന സംഘടന സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്. അഫ്ഗാന് അതിര്‍ത്തിയിലെ ഗോത്രമേഖലയില്‍ സാന്നിധ്യമുള്ള തീവ്രവാദ വിഭാഗമാണിത്.
ചാവേര്‍ സ്ഫോടനത്തിനു പിന്നാലെ അഫ്ഗാന് അതിര്‍ത്തിയിലെ അല്‍വാരാ മേഖലയിലെ തീവ്രവാദികളുടെ ഒളികേന്ദ്രങ്ങളില്‍ പാക്ക് സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ 40 തീവ്രവാദികള്‍ കൊല്ലപ്പെട്ടതായി സൈന്യം അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല