സ്വന്തം ലേഖകന്‍: വിഴിഞ്ഞം തുറമുഖ പദ്ധതി, കരാര്‍ ഇന്ന് യാഥാര്‍ഥ്യമാകും. വൈകിട്ട് 5.30 ന് ദര്‍ബാര്‍ ഹാളിലാണ് കരാര്‍ ഒപ്പിടുന്ന ചടങ്ങ് നടക്കുക. ദര്‍ബാര്‍ ഹാളില്‍ സംഘടിപ്പിച്ചിട്ടുള്ള ലളിതമായ ചടങ്ങില്‍ സംബന്ധിക്കാന്‍ അദാനി ഗ്രൂപ്പ് ചെയര്മാന് ഗൗതം അദാനി എത്തും.
മുഖ്യമന്ത്രിയുടേയും മറ്റ് മന്ത്രിമാരുടേയും സാന്നിധ്യത്തില്‍, അദാനി വിഴിഞ്ഞം പോര്‍ട്ട് ലിമിറ്റഡ് സിഇഒ സന്തോഷ് മഹാപത്രയും തുറമുഖ സെക്രട്ടറി ജയിംസ് വര്‍ഗീസുമാണ് കരാറില്‍ ഒപ്പ് വയ്ക്കുക. നവംബര്‍ ഒന്നിന് നിര്‍മാണ പ്രവര്‍ത്തനോദ്ഘാടനം ആരംഭിക്കും. 5552 കോടി മുതല്‍മുടക്കിലാണ് ആദ്യഘട്ടം പൂര്‍ത്തിയാക്കുക. രണ്ടുവര്‍ഷത്തിനുള്ളില്‍ ആദ്യഘട്ട നിര്‍മ്മാണം പൂര്‍ത്തിയാക്കും. അതേസമയം ഇടതുമുന്നണി കരാര്‍ ഒപ്പിടല്‍ ചടങ്ങ് ബഹിഷ്കരിക്കും.
കബോട്ടാഷ് നിയമത്തിലെ ഇളവ്, നിര്‍മാണത്തിനാവശ്യമായ ബാക്കി ഭൂമി കൂടി ഏറ്റെടുക്കല്‍, നിര്‍മാണാവശ്യത്തിനുള്ള പാറയുടെ ലഭ്യത ഉറപ്പുവരുത്തുക ഇങ്ങനെ കടമ്പകള്‍ ഇനിയും ബാക്കിയുണ്ട്. വയബിലിറ്റി ഗ്യാപ് ഫണ്ടും കേന്ദ്രത്തില്‍ നിന്ന് അനുവദിച്ച് കിട്ടണം. കരാര്‍ ഒപ്പിടല്‍ ചടങ്ങിലേക്ക് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളേയും ക്ഷണിച്ചിട്ടുണ്ടെങ്കിലും എല്‍ഡിഎഫ് പങ്കെടുക്കില്ല. പദ്ധതിയെ പൂര്‍ണ്ണമായും എതിര്‍ക്കുന്നില്ലെന്നും കരാറില്‍ അവ്യക്തതകളുണ്ടെന്നാണ് പ്രതിപക്ഷ നിലപാട്. ബിജെപി പ്രതിനിധികള്‍ പങ്കെടുക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല