സ്വന്തം ലേഖകന്‍: ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ സൈന നെഹ്‌വാളിന് വെള്ളി മെഡല്‍. ഞായറാഴ്ച നടന്ന ഫൈനലില്‍ ലോക ഒന്നാം നമ്പര്‍താരം സ്‌പെയിനിന്റെ കരോലിന മാരിനാണ് സൈനയെ നേരിട്ടുള്ള ഗെയിമുകളില്‍ കീഴടക്കിയത്. സ്‌കോര്‍ 21 16, 2119. കരോലിന മാരിന്റെ തുടര്‍ച്ചയായ രണ്ടാം ലാക ചാമ്പ്യന്‍ഷിപ്പ് കിരീടനേട്ടമാണിത്.
ആദ്യ ഗെയിമില്‍ മികച്ച ഫോമിലായിരുന്ന കരോലിനക്കെതിരെ സൈനയ്ക്ക് കാര്യമായ വെല്ലുവിളി ഉയര്‍ത്താനായില്ല. 29 മിനിട്ടില്‍ കരോലിനെ ആദ്യ ഗെയിം സ്വന്തമാക്കി. എന്നാല്‍ രണ്ടാം ഗെയിമില്‍ അതിശക്തമായി തിരിച്ചുവന്ന സൈന തുടക്കത്തില്‍ 42 ന്റെയും പിന്നീട് 126 ന്റെ ലീഡ് നേടിയെങ്കിലും തുടര്‍ച്ചയായി ഏഴു പോയന്റുകള്‍ നേടി കരോലീന ശക്തമായി തിരിച്ചുവന്നു.
പിന്നീട് ഒപ്പത്തിനൊപ്പം മുന്നേറിയെങ്കിലും നിര്‍ണായകസമയത്ത് സൈനയ്ക്ക് പിഴച്ചു. വെള്ളി മെഡലേ ലഭിച്ചുള്ളുവെങ്കിലും ലോകചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യന്‍ താരമായ സൈന അഭിമാനാര്‍ഹമായ പ്രകനമാണ് പുറത്തെടുത്തത്. സെമിയില്‍ സെമിയില്‍ ഇന്തോനേഷ്യയുടെ ലിന്‍ഡാവെനി ഫനെത്രിയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പിച്ചായിരുന്നു സൈന ഫൈനലിലെത്തിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല