സ്വന്തം ലേഖകന്‍: പൂര്‍ണമായും സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന രാജ്യത്തെ ആദ്യ വിമാനത്താവളമെന്ന ബഹുമതി നെടുമ്പാശ്ശേരിക്ക്. അന്തരാഷ്ട്ര വിമാനത്താവളത്തില്‍ സ്ഥാപിച്ച സൗരോര്‍ജ പ്ലാന്റ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്തതോടെയാണ് നെടുമ്പാശ്ശേരി പൂര്‍ണമായും സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന രാജ്യത്തെ ആദ്യ വിമാനത്താവളമായി മാറിയത്.
വിമാനത്താവളത്തിലെ റണ്‍വേയോട് ചേര്‍ന്ന സ്ഥലത്ത് 42,000 സോളാര്‍ പാനലുകളാണ് പദ്ധതിക്ക് വേണ്ടി സ്ഥാപിച്ചിട്ടുള്ളത്. ഇതോടെ രാജ്യത്തെ ആദ്യത്തെ ഗ്രീന്‍ എയര്‍പോര്‍ട്ട് എന്ന ഖ്യാതിയും നെടുമ്പാശ്ശേരി അരാജ്യാന്തര വിമാനത്താവളത്തിന് സ്വന്തമായി.
ഇന്നു മുതല്‍ വിമാനത്താവളം പൂര്‍ണമായും സൗരോര്‍ജത്തിലാണ് പ്രവര്‍ത്തിക്കുക. വിമാനത്താവളത്തിലേ ആവശ്യം കഴിഞ്ഞു ബാക്കിയുള്ള വൈദ്യുതി ഇലകട്രിസിറ്റി ബോര്‍ഡിന് നല്‍കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല