സ്വന്തം ലേഖകന്‍: ഏഷ്യന്‍ സൗന്ദര്യത്തിന് ഇനി ഇന്ത്യന്‍ റാണി, കനികാ കപൂര്‍ മിസ് ഏഷ്യയായി തെരഞ്ഞെടുക്കപ്പെട്ടു. കൊച്ചിയിലെ ലെ മെറിഡിയന് ഹോട്ടലില്‍ നടന്ന മിസ് ഏഷ്യ സൗന്ദര്യ മല്‍സരത്തില്‍ 12 രാജ്യങ്ങളില്‍ നിന്നുള്ള സുന്ദരിമാരെ പിന്തള്ളിയാണു കനികാ കപൂര്‍ ഏഷ്യയുടെ സൗന്ദര്യ രാജ്ഞിയായത്. ഫിലിപ്പീന്‍സില്‍ നിന്നുള്ള ആല്‍ഫെ മാരി നതാനി ദാഗെഉ ഫസ്റ്റ് റണ്ണറപ്പ് കിരീടവും അസര്‍ബെയ്ജാനെ പ്രതിനിധീകരിച്ച ജെയ്ല ഗുലിയേവ സെക്കന്‍ഡ് റണ്ണറപ്പ് സ്ഥാനവും കരസ്ഥമാക്കി.
ചൈനയെ പ്രതിനിധീകരിച്ച യാങ് വാന്‍ടോങ്, ഉസ്ബക്കിസ്ഥാനില്‍ നിന്നുള്ള മലിക കരിമോവ, ടിബറ്റില്‍ നിന്നുള്ള ടെന്സിന് യങ്സോം എന്നിവരും അവസാന റൗണ്ടിലേക്കു പ്രവേശിച്ചു. ഡല്‍ഹി സ്വദേശിയായ കനികാ കപൂര്‍ മിസ് ക്വീന്‍ ഓഫ് ഇന്ത്യാ ജേതാവായിരുന്നു. നാഷനല്‍ കോസ്റ്റ്യൂം, ബ്ലാക് കോക്ടെയില്‍, വൈറ്റ് ഗൗണ്‍ എന്നിങ്ങനെ മൂന്നു റൗണ്ടുകളിലാണു മല്‍സരം അരങ്ങേറിയത്.
ബെസ്റ്റ് നാഷനല്‍ കോസ്റ്റ്യൂം, മിസ് ബ്യൂട്ടിഫുള്‍ െഹയര്‍, മിസ് ബ്യൂട്ടിഫുള്‍ സ്മൈല്‍, മിസ് ബ്യൂട്ടിഫുള്‍ സ്കിന്‍, മിസ് ബ്യൂട്ടിഫുള്‍ ഫെയ്സ്, മിസ് ബ്യൂട്ടിഫുള്‍ ഐസ്, മിസ് കണ്‍ജീനിയാലിറ്റി, മിസ് പഴ്സനാലിറ്റി, മിസ് ക്യാറ്റ്വോക്ക്, മിസ് പെര്‍ഫെക്ട് ടെന്‍, മിസ് വ്യൂവേഴ്സ് ചോയിസ്, മിസ് ഫൊട്ടോജെനിക് തുടങ്ങിയ കിരീടങ്ങളും വിതരണം ചെയ്തു.
മിസ് ഏഷ്യയ്ക്ക് അഞ്ചു ലക്ഷം രൂപയാണു സമ്മാനമായി ലഭിച്ചത്. ഫസ്റ്റ് റണ്ണറപ്പിനു രണ്ടു ലക്ഷം രൂപയും സെക്കന്‍ഡ് റണ്ണറപ്പിനു ഒരു ലക്ഷം രൂപയും സമ്മാനമായി ലഭിച്ചു. റഷ്യന്‍ സൂപ്പര്‍ മോഡല്‍ ലാറിസ, നടി അംബിക, സംവിധായകന് സോഹന്‍ റോയ്, 2012 ലെ മിസ് വേള്‍ഡ് ശ്രീലങ്ക സുമുദു, 2006 ലെ മിസ് ഇന്ത്യ വേള്‍ഡ് നടാഷ സൂറി എന്നിവരായിരുന്നു മല്‍സരത്തിന്റെ വിധി കര്‍ത്താക്കള്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല