1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 19, 2015

സ്വന്തം ലേഖകന്‍: ഉധംപൂര്‍ ആക്രമണം, ജീവനോടെ പിടിയിലായ ഭീകരന്‍ പാക്കിസ്ഥാനില്‍ നിന്നാണെന്ന് നുണപരിശോധനയില്‍ തെളിഞ്ഞു. ഭീകരന്‍ മുഹമ്മദ് നവേദ് യാക്കൂബ് വന്നത് പാക്കിസ്ഥാനില്‍ നിന്നാണെന്നും ഭീകര സംഘടനയായ ലഷ്‌കറെ തയിബയുടെ പരിശീലനം ലഭിച്ചുവെന്നും നുണപരിശോധനയില്‍ സമ്മതിച്ചതായാണ് സൂചന. സെന്‍ട്രല്‍ ഫൊറന്‍സിക് സയന്‍സ് ലബോട്ടറിയില്‍ നടത്തിയ പരിശോധനയിലാണ് നവേദ് ഇക്കാര്യം സമ്മതിച്ചതെന്നാണ് റിപ്പോര്‍ട്ട്.

നുണപരിശോധന നടത്താനും ഡിഎന്‍എ, ശബ്ദ സാംപിളുകള്‍ ശേഖരിക്കാനും ദേശീയ കുറ്റാന്വേഷണ സമിതിക്കു (എന്‍ഐഎ) കോടതി അനുതി നല്‍കിയിരുന്നു. 24 വരെയാണ് ഇയാളെ കോടതി എന്‍ഐഎയുടെ കസ്റ്റഡിയില്‍ വിട്ടുകൊടുത്തിട്ടുള്ളത്. അന്വേഷണോദ്യോഗസ്ഥരുടെ മുമ്പാകെ പല കാര്യങ്ങളിലും ഇയാള്‍ കള്ളമാണ് പറയുന്നതെന്നു ബോധ്യപ്പെട്ടതിനാലാണ് നുണപരിശോധന നടത്തിയത്. മാത്രമല്ല, ഇന്ത്യയിലേക്കു നുഴഞ്ഞുകയറിയ വഴി, കശ്മീര്‍ താഴ്‌വരയില്‍ ഇയാളുമായി സഹകരിക്കുന്നവരുടെ വിവരം തുടങ്ങിയവയിലും വ്യക്തതയായിട്ടില്ല.

നവേദിനെ സംബന്ധിച്ച് പാക്കിസ്ഥാന്‍ എന്തെങ്കിലും തര്‍ക്കം ഉന്നയിച്ചാല്‍ ഡിന്‍എ സാംപിള്‍ നല്‍കാനാവുമെന്നതിനാലാണ് ഇതു ശേഖരിക്കുന്നത്. ഇയാള്‍ പാക്കിസ്ഥാനിലെ ഫൈസലാബാദുകാരനാണെന്നും ലഷ്‌കറെ തയിബ പരിശീലനം ലഭിച്ചതാണെന്നുമുള്ളതിന്റെ തെളിവുകള്‍ എന്‍ഐഎയ്ക്കു ലഭിച്ചുകഴിഞ്ഞിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.