സ്വന്തം ലേഖകന്‍: കശ്മീരിലെ വിഘടനവാദി നേതാക്കളെ പാക്കിസ്താന് ചര്‍ച്ചക്ക് ക്ഷണിച്ചു, നടപടി ഇന്ത്യയുടെ അപ്രിയം മാനിക്കാതെ. ഇന്ത്യയുടെയും പാക്കിസ്ഥാന്റെയും ദേശീയ സുരക്ഷാ ഉപദേഷ്ടാക്കള്‍ ഈ ഞായറാഴ്ച ചര്‍ച്ച നടത്താനിരിക്കെയാണ് പാക്കിസ്ഥാന്റെ പ്രകോപമ്പരമായ നീക്കം.
കശ്മീരിലെ ഹുറീയത് നേതാക്കളായ മിര്‍വായിസ് ഉമര്‍ ഫാറൂഖ്, സയ്യിദ് അലി ഷാ ഗീലാനി, യാസിന് മാലിക് എന്നിവരെയാണ് ക്ഷണിച്ചത്. പാക്കിസ്ഥാന് ദേശീയ സുരക്ഷാഉപദേഷ്ടാവ് സര്‍താജ് അസീസുമായി ചര്‍ച്ചയ്ക്കും ഞായറാഴ്ച ഡല്‍ഹിയിലെ പാക്കിസ്ഥാന് എംബസിയിലെ അത്താഴവിരുന്നിനുമാണ് ക്ഷണം.
എന്നാല്‍ ഇത്തവണ ഇത്തരം പ്രകോപനങ്ങളെ അവഗണിച്ചു ചര്‍ച്ചയുമായി മുന്നോട്ടുപോകാനാണ് ഇന്ത്യയുടെ തീരുമാനം. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും പാക്കിസ്ഥാന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് സര്‍താജ് അസീസും തമ്മിലാണ് ചര്‍ച്ച. പ്രധാനമന്ത്രി നരേന്ദ്രമോദിയും പാക്കിസ്ഥാന് പ്രധാനമന്ത്രി നവാസ് ഷരീഫും റഷ്യയിലെ ഉഫയില്‍ കണ്ടപ്പോഴാണ് ചര്‍ച്ചകള്‍ പുനരാരംഭിക്കാന്‍ തീരുമാനിച്ചത്.
2014 ഓഗസ്റ്റില്‍ ഇരു രാജ്യങ്ങളുടെയും വിദേശകാര്യ സെക്രട്ടറിമാര്‍ ചര്‍ച്ച നടത്താനിരിക്കെ ഇതുപോലെ പാക്കിസ്ഥാന് ഹൈക്കമ്മിഷണര്‍ ഹുറീയത് നേതാക്കളെ ക്ഷണിച്ചതോടെയാണ് ഇന്ത്യ ആ ചര്‍ച്ച റദ്ദാക്കിയത്.
ഇതിനിടെ, യുഎന്‍ രക്ഷാസമിതിയില്‍ പാക്കിസ്ഥാന് വീണ്ടും കശ്മീര്‍ പ്രശ്നം ഉന്നയിച്ചു. 57 അംഗ ഇസ്ലാമിക രാജ്യങ്ങളുടെ സംഘടന (ഒഐസി) യുഎന്നുമായി സഹകരിച്ച് പലസ്തീന് പ്രശ്നത്തിനൊപ്പം കശ്മീര്‍ തര്‍ക്കവും പരിഹരിക്കണമെന്നായിരുന്നു യുഎന്നില്‍ പാക്ക് പ്രതിനിധി മലീഹാ ലോധി ആവശ്യപ്പെട്ടത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല