സ്വന്തം ലേഖകന്‍: കൂട്ടബലാത്സംഗം പ്രായോഗികമല്ലെന്ന പ്രസ്താവന, മുലായം സിംഗ് യാദവ് വെട്ടിലായി. മാനഭംഗ കേസുകളില്‍ ഒന്നിലേറെ ആളുകളെ പ്രതിചേര്‍ക്കുന്നത് കണക്കുതീര്ക്കലാണെന്ന് പറയുമ്പോഴാണ് മുലായത്തിന്റെ നാക്ക് വഴുതിയത്. സമാജ്വാദി പാര്‍ട്ടി നേതാവ് നടത്തിയ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ക്കെതിരെ സോഷ്യല്‍ മീഡീയയിലും മറ്റും പ്രതിഷേധം തിളക്കുകയാണ്.
മാനഭംഗം പലര് ചേര്‍ന്നു നടത്തുന്നതു ‘പ്രായോഗികമല്ല’ എന്നാണു മുലായത്തിന്റെ പ്രസ്താവന. ഒരാള്‍ക്കു മാത്രമേ മാനഭംഗപ്പെടുത്താന്‍ സാധിക്കൂ. അപ്പോള്‍ കേസില്‍ നാലുപേരെ പ്രതിചേര്‍ക്കുന്നതു കണക്കുതീര്‍ക്കാനാണ്. സംസ്ഥാനത്ത ക്രമസമാധാനം വിലയിരുത്തുന്ന ചടങ്ങില്‍ മുലായം പറഞ്ഞു. സംസ്ഥാനത്തെ കുറ്റകൃത്യങ്ങളുടെ നിരക്കു വളരെ കുറവാണെന്നും മുലായം അവകാശപ്പെട്ടു.
മാനഭംഗക്കേസ് പ്രതികള്‍ക്കു വധശിക്ഷ കൊടുക്കുന്നതിനെതിരെ മുന്‍പു മുലായം നടത്തിയ പരാമര്‍ശവും വിവാദമായിരുന്നു. ‘ആണ്‍കുട്ടികള്‍ ആണ്‍കുട്ടികളാണ്, അവര്‍ തെറ്റുചെയ്തെന്നിരിക്കും’ എന്നാണ് അന്നു മുലായം പറഞ്ഞത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല