സ്വന്തം ലേഖകന്‍: യുഎഇയില്‍ നവംബര്‍ 30 ഇനി മുതല്‍ രക്തസാക്ഷി ദിനവും പൊതു അവധി ദിവസവും. രാജ്യത്തിനുവേണ്ടി ജീവന് ബലികഴിച്ച പട്ടാളക്കാരോടുള്ള ആദര സൂചകമായാണ് ഈ ദിനം പ്രഖ്യാപിച്ചിരിക്കുന്നത്.
യുഎഇയ്ക്ക് വേണ്ടി ജീവന് ബലി കഴിച്ച പട്ടാളക്കാര്‍ക്ക് ആദരാഞ്ജലിയര്‍പ്പിക്കുകയാണു രക്തസാക്ഷി ദിനത്തിലൂടെ. എല്ലാ വര്‍ഷവും നവംബര്‍ 30 ഇനി മുതല്‍ യുഎഇ രക്തസാക്ഷി ദിനമായിരിക്കും. പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാനാണ് ഇതു സംബന്ധിച്ച ഉത്തരവിറക്കിയത്.
നവംബര്‍ 30നു യുഎഇയില്‍ പൊതു അവധി ആയിരിക്കും. രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് ഗവണ്മെന്റ് തലത്തില്‍ ഉള്‍പ്പെടെ വിവിധ പരിപാടികളും സംഘടിപ്പിക്കും.
എമിറേറ്റുകളില്‍ രക്തസാക്ഷി ദിന പരിപാടികളുണ്ടാവും. പട്ടാളക്കാരോടുള്ള ആദര സൂചകമായി സംഘടിപ്പിക്കുന്ന പരിപാടികളില്‍ സ്വദേശികള്‍ക്കും വിദേശികള്‍ക്കും പങ്കെടുക്കാം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല