സ്വന്തം ലേഖകന്‍: അടിച്ചു പൂസായ റഷ്യന്‍ പട്ടാളക്കാര്‍ ഓടിച്ചു കളിച്ചത് പട്ടാളത്തിന്റെ കവചിത വാഹനം, വീഡിയോ വൈറലായി. മദ്യപിച്ച് ബോധമില്ലാതെ സൈന്യത്തിന്റെ കവചിത വാഹനം ഓടിച്ച് സൈനികര്‍ കാട്ടിക്കൂട്ടുന്ന വിക്രിയകളാണ് ദൃശ്യത്തിലുള്ളത്. സൈബീരിയന്‍ നഗരമായ ചിത്തയിലാണ് സംഭവം. കവചിത വാഹനം ഒരു അപാര്ട്മെന്റിന്റെ അകത്തുകടന്ന് കളിസ്ഥലത്തെ മതില് തകര്‍ത്തു നിന്നു. പിന്നീട് പൊലീസും മറ്റുമെത്തി ഇറങ്ങാന്‍ പറഞ്ഞുവെങ്കിലും വണ്ടിയില്‍ നിന്നിറങ്ങാന്‍ ഇവര്‍ തയ്യാറായില്ല. തുടര്‍ന്ന് ഒരു ചുറ്റിക കൊണ്ട് വണ്ടിയുടെ വിന്‍ഡോ അടിച്ചു തകര്‍ത്ത് ഇവരെ പുറത്തിറക്കി. കവചിത വാഹനം സൈനിക ആസ്ഥാനത്തേക്കു കൊണ്ടുപോയി. ഇതിന്റെ ദൃശ്യങ്ങള്‍ ഒരാള്‍ മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ച് ഓണ്‍ലൈനില്‍ പോസ്റ്റു ചെയ്യുകയായിരുന്നു. എന്തായാലും റഷ്യന്‍ പട്ടാളത്തിലെ അച്ചടക്കക്കുറവിനെ കുറിച്ച് കളിയാക്കി ചിരിക്കാനുള്ള വക തരുന്നുണ്ട് ദൃശ്യങ്ങള്‍ എന്നാണ് പൊതുവെ അഭിപ്രായം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല