സ്വന്തം ലേഖകന്‍: കുടിയേറ്റക്കാരെ കൊണ്ട് യൂറോപ്പ് വീര്‍പ്പുമുട്ടുന്നതായി റിപ്പോര്‍ട്ട്, ഒപ്പം മനുഷ്യക്കടത്തും, കള്ളക്കടത്തും. കഴിഞ്ഞ മാസം മാത്രം യൂറോപ്യന്‍ യൂനിയന്‍ രാജ്യങ്ങളുടെ അതിര്‍ത്തി കടന്നവരുടെ എണ്ണം 1,07,500 കവിഞ്ഞതായി ഇയു അതിര്‍ത്തി ഏജന്‍സി ഫ്രണ്ടക്‌സിന്റെ പുതിയ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
28 രാഷ്ട്രങ്ങളടങ്ങിയ യൂറോപ്യന്‍ യൂനിയന് ഈ പുതിയ കുടിയേറ്റ പ്രവണത വന്‍ പ്രതിസന്ധി സൃഷ്ടിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. കഴിഞ്ഞ വര്‍ഷത്തെ ഇതുവരെയുള്ള കുടിയേറ്റക്കാരുടെ എണ്ണവുമായി താരതമ്യം ഈ ചെയ്തുമ്പോള്‍ ഈ വര്‍ഷം ഇതുവരെ റെക്കോര്‍ഡ് വര്‍ധന രേഖപ്പെടുത്തി. കഴിഞ്ഞ വര്‍ഷം 1,23,500 പേര്‍ അതിര്‍ത്തി കടന്നപ്പോള്‍ ഈ വര്‍ഷം ഇതുവരെ 3,40,000 പേര്‍ അതിര്‍ത്തി കടന്നു.
യൂറോപ്പിന് ഇത് അടിയന്തര സാഹചര്യമാണെന്നും അതിര്‍ത്തികളില്‍ കുടിയേറ്റക്കാര്‍ കാത്തുകിടക്കുന്ന രാഷ്ട്രങ്ങളോട് ഇതിനെ നിയന്ത്രിക്കാന്‍ ഇ യു ആവശ്യപ്പെടണമെന്നും ഫ്രണ്ടക്‌സ് ഡയറക്ടര്‍ ഫാബ്രീസ് ലെഗാരി പറയുന്നു. അതേസമയം, കുടിയേറ്റത്തിന്റെ മറവില്‍ കള്ളക്കടത്തും വ്യാപകമാകുന്നതായി പരാതിയുണ്ട്.
യൂറോപ്യന്‍ രാജ്യങ്ങള്‍ ലക്ഷ്യമാക്കി പുറപ്പെടുന്ന ആയിരക്കണക്കിന് പേരില്‍ പലരും ബോട്ട് തകര്‍ന്നും മതിയായ ഭക്ഷണവും വെള്ളവും ലഭിക്കാതെയും മരിക്കുന്നുമുണ്ട്. തുര്‍ക്കി തീരത്ത് ഒരു കുട്ടിയുള്‍പ്പെടെ ഇന്നലെ ആറ് സിറിയന്‍ കുടിയേറ്റക്കാര്‍ ദിവസം മുങ്ങിമരിച്ചിരുന്നു. ഗ്രീക്കിലേക്കുള്ള യാത്രക്കിടെയാണ് അപകടം. തുര്‍ക്കിയിലെ ബോദ്‌റൂമില്‍ നിന്ന് പുറപ്പെട്ട 24 പേരുള്‍ക്കൊള്ളുന്ന കുടിയേറ്റ ബോട്ട് മുങ്ങി അപകടത്തില്‍പ്പെട്ടവരെ അധികൃതര്‍ രക്ഷപ്പെടുത്തുകയും ചെയ്തിരുന്നു.
വടക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളിലേക്കാണ് കൂടുതലും കുടിയേറ്റക്കാര്‍ എത്തുന്നത്. അഭയാര്‍ഥി വിഷയത്തില്‍ പ്രയാസം നേരിടുന്ന അംഗരാജ്യങ്ങള്‍ക്ക് അടുത്തിടെ യൂറോപ്യന്‍ യൂനിയന്‍ രണ്ടര ബില്യണ്‍ യൂറോ സഹായം പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ ആഴ്ചയില്‍ മാത്രം സിറിയ, ഇറാഖ്, അഫ്ഗാനിസ്ഥാന്‍ എന്നീ യുദ്ധബാധിത രാജ്യങ്ങളില്‍ നിന്ന് 20,000 ത്തിലധികം പേര്‍ ഗ്രീസിലെത്തിയെന്ന് യു എന്‍ എച്ച് ആര്‍ സിയുടെ കണക്കുകള്‍ പറയുന്നു. കഴിഞ്ഞ ജനുവരി മുതല്‍ ഇതുവരെയായി ഒന്നര ലക്ഷത്തിലധികം പേര്‍ ഗ്രീസിലെത്തിയിട്ടുണ്ടെന്നാണ് കണക്ക്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല