കലെയ്സില്‍ കുടുങ്ങി കിടക്കുന്ന അനധികൃത കുടിയേറ്റക്കാരെ ബ്രിട്ടണ് പണം കൊടുത്ത് സ്വന്തം നാട്ടിലേക്ക് മടക്കി അയക്കും. ബ്രിട്ടീഷ് ഹോം സെക്രട്ടറിയും ഫ്രഞ്ച് ഹോം സെക്രട്ടറിയും തമ്മില്‍ മള്‍ട്ടി മില്യണ്‍ പൗണ്ടിനുള്ള കരാറില്‍ ഒപ്പിട്ടു. കലെയ്സിലെ അനധികൃത കുടിയേറ്റം കൊണ്ടുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള നടപടികളുടെ ഭാഗമായാണ് ഈ പദ്ധതി.
സ്വന്തം നാട്ടിലേക്ക് അനധികൃത കുടിയേറ്റക്കാര്‍ മടങ്ങി പോകുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനാണ് പണം മുടക്കിയാണെങ്കിലും ഇത്തരത്തില്‍ ഒരു പദ്ധതി ബ്രിട്ടണ് നടപ്പാക്കുന്നത്. സ്വന്തം നാട്ടിലേക്ക് മടങ്ങി പോകുന്നവര്‍ക്ക് ചെറിയ തോതില്‍ ധനസഹായം നല്കുന്ന പദ്ധതിയും ബ്രിട്ടീഷ് സര്‍ക്കാര്‍ തയാറാക്കുന്നുണ്ട്.
കലെയ്സിലെ പ്രശ്നം പരിഹരിക്കുന്നതിനായി 7.14 മില്യണ്‍ പൗണ്ട് ചെലവാക്കാന്‍ ബ്രിട്ടണ് നേരത്തെ തീരുമാനിച്ചിരുന്നു. കൊഖ്വിലസ് യൂറോ ടണലിനോട് ചേര്‍ന്ന് 5,000 ത്തോളം ആളുകളാണ് ക്യാംപ് ചെയ്തിരിക്കുന്നത്. കലെയ്സില്‍നിന്ന് ടണല്‍ വഴിയും മറ്റുമായി നൂറു കണക്കിന് ആളുകളാണ് ബ്രിട്ടണിലേക്ക് കടക്കാന്‍ ശ്രമിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല