സ്വന്തം ലേഖകന്‍: ഇരു കൊറിയകളും വീണ്ടും കോര്‍ക്കുന്നു, അതിര്‍ത്തിയില്‍ ഷെല്ലാക്രമണം. ദക്ഷിണ കൊറിയന്‍ പട്ടണത്തിനു നേരെ ഉത്തര കൊറിയ ഷെല്ലാക്രമണം നടത്തി. ദക്ഷിണ കൊറിയ ശക്തമായി തിരിച്ചടിച്ചു. ദക്ഷിണ കൊറിയന്‍ അതിര്‍ത്തിപ്പട്ടണമായ യിയോഞ്ചിയോണിലാണു ഷെല്ലുകള്‍ പതിച്ചത്. ഇതോടെ ഇവിടത്തെ ജനങ്ങളെ ഭൂഗര്‍ഭ ഒളിയിടങ്ങളിലേക്കു മാറ്റി. ആര്‍ക്കും പരുക്കേറ്റതായി വിവരമില്ല.
ഉത്തര കൊറിയ ഒറ്റത്തവണയാണ് ആക്രമണം നടത്തിയതെങ്കിലും ദക്ഷിണ കൊറിയ തുടര്‍ച്ചയായി ഷെല്‍വര്‍ഷം നടത്തി. പിന്നീട് ഉത്തര കൊറിയയുടെ ഭാഗത്തുനിന്നു പ്രകോപനമുണ്ടായില്ല.
ഉത്തര കൊറിയയ്ക്കെതിരെ പ്രചാരണ അറിയിപ്പുകള്‍ക്കായി ദക്ഷിണ കൊറിയ അതിര്‍ത്തിയില്‍ സ്ഥാപിച്ച ലൗഡ്സ്പീക്കറുകള്‍ തകര്‍ക്കുകയായിരുന്നു ആക്രമണലക്ഷ്യമെന്നു കരുതുന്നു. ലൗഡ്സ്പീക്കറുകള്‍ തകര്‍ക്കുമെന്നു നേരത്തേ ഉത്തര കൊറിയ മുന്നറിയിപ്പു നല്‍കിയിരുന്നു. തങ്ങള്‍ക്കെതിരെയുള്ള പ്രചാരണത്തിന് അതിര്‍ത്തിയില്‍ മൈക്കുവച്ചു കെട്ടുന്നതു യുദ്ധപ്രഖ്യാപനമാണെന്ന് ഉത്തര കൊറിയ നേരത്തേ പറ!ഞ്ഞിരുന്നു.
ഇതിനിടെ ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് പാര്‍ക് ഗ്യൂന്‍ഹൈയ്നെ കൊല്ലുമെന്ന് ഉത്തര കൊറിയന്‍ വക്താക്കളിലൊരാള്‍ പറഞ്ഞതു വന്‍ വിവാദമായിട്ടുണ്ട്. എഴുപതാം സ്വാതന്ത്ര്യദിനച്ചടങ്ങളുകളില്‍ പാര്‍ക് ഗ്യൂന്‍ഹൈ ദക്ഷിണകൊറിയന്‍ ദേശീയത ഉയര്‍ത്തിപ്പിടിക്കുന്ന പരാമര്‍ശങ്ങള്‍ നടത്തിയതിനു പിന്നാലെയായിരുന്നു ഭീഷണി. അമേരിക്കയുടെ പിണിയാളായ പ്രസിഡന്റിന്റെ ശരീരം ഏതെങ്കിലും സെമിത്തേരിയില്‍ എത്രയും പെട്ടെന്നു സംസ്കരിക്കണമെന്നായിരുന്നു ഉത്തര കൊറിയന്‍ വക്താവിന്റെ വാക്കുകള്‍.
ദക്ഷിണ കൊറിയ, യുഎസ് സംയുക്ത സൈനികാഭ്യാസം 28 ന് ദക്ഷിണ കൊറിയയില്‍ നടക്കാനിരിക്കുകയാണ്. ഉത്തര കൊറിയയുടെ ഭാഗത്തുനിന്ന് ആക്രമണമുണ്ടാകുന്ന സാഹചര്യം കൃത്രിമമായി സൃഷ്ടിച്ച് അതിനെ നേരിടുന്ന രീതിയിലാണ് ഈ സൈനികാഭ്യാസം രൂപപ്പെടുത്തിയിട്ടുള്ളത്. ഇതും നിലപാടിലാണ് ഉത്തര കൊറിയയെ പ്രകോപിപ്പിച്ചിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല