താന്‍ ജയിക്കുകയാണെങ്കില്‍ ഇഖാഖ് യുദ്ധത്തിനായി മാപ്പ് പറയുമെന്ന് ജെറമി കോര്‍ബിന്‍. ലേബര്‍ പാര്‍ട്ടിയുടെ നേതൃ തെരഞ്ഞെടുപ്പിലെ പ്രധാന മത്സരാര്‍ത്ഥികളില്‍ ഒരാളാണ് ജെറമി കോര്‍ബിന്‍. ഗാര്‍ഡിയന്‍ പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് താന്‍ ജയിച്ചാല്‍ പാര്‍ട്ടിക്ക് വേണ്ടി മാപ്പ് ചോദിക്കുമെന്ന് ജെറമി കോര്‍ബിന്‍ പറഞ്ഞത്.
2003ലെ ഇറാഖ് അധിനിവേശത്തിലും അതേത്തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങളിലും മറ്റും ബ്രിട്ടണ്‍ ഭാഗമായത് ലേബര്‍ പാര്‍ട്ടിയുടെ പ്രധാനമന്ത്രിയായിരുന്ന ടോണി ബ്ലെയറിന്റെ കാലത്തായിരുന്നു.
ബ്രിട്ടണിലെ ആളുകളെ പറഞ്ഞ് പറ്റിച്ച് ഇറാഖ് വാറിലേക്ക് കൊണ്ടു പോയതിന് ബ്രിട്ടീഷുകാരോടും ഇറാഖിലെ ആളുകള്‍ക്ക് അനുഭവിക്കേണ്ടി വന്ന ബുദ്ധിമുട്ടുകളുടെ പേരില്‍ ഇറാഖികളോടും ലേബര്‍ പാര്‍ട്ടി മാപ്പ് അപേക്ഷിക്കേണ്ട സമയം അതിക്രമിച്ചെന്നും ജെറമി കോര്‍ബിന്‍ പറഞ്ഞു.
ബ്രിട്ടണ്‍ യുദ്ധത്തിലേക്ക് പോയതോടെ ലേബര്‍ പാര്‍ട്ടിയുടെ ലക്ഷക്കണക്കിന് ആളുകള്‍ പാര്‍ട്ടിക്കുള്ള പിന്തുണ പിന്‍വലിച്ചെന്നും പാര്‍ട്ടിക്കെതിരെയും യുദ്ധത്തിനെതിരെയും തെരുവിലിറങ്ങി മുദ്രാവാക്യം വിളിച്ചെന്നും ജെറമി കോര്‍ബിന്‍ പറഞ്ഞു. എന്നാല്‍, പ്രതിഷേധം അറിയച്ചവരോട് പുറം തിരിഞ്ഞ് നില്‍ക്കുന്ന നിലപാടാണ് പാര്‍ട്ടി സ്വീകരിച്ചതെന്നും അത് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് അസംതൃപ്തി ഉണ്ടാക്കിയെന്നും അദ്ദേഹം തുറന്നു പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല