സ്വന്തം ലേഖകന്‍: യുഎഇ മറ്റു മതങ്ങളെ ബഹുമാനിക്കുന്ന രാജ്യം, അബുദാബിയില്‍ ഹിന്ദു ക്ഷേത്രത്തിന് ഇടം നല്‍കിയതിന് എതിരെയുള്ള വിമര്‍ശനങ്ങള്‍ക്ക് മറുപടിയായി യുഎഇ മന്ത്രിയുടെ ട്വീറ്റ്. മറ്റു മതങ്ങളെയും സംസ്കാരങ്ങളെയും മാനിക്കുന്ന നിലപാടാണ് യു.എ.ഇ എക്കാലവും സ്വീകരിച്ചിട്ടുള്ളതെന്ന് യു.എ.ഇ വിദേശകാര്യ സഹമന്ത്രി ഡോ. അന്‍വര്‍ ഗര്‍ഗാശ് ട്വീറ്റ് ചെയ്തു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായാണ് ഹിന്ദുക്കള്‍ക്ക് ആരാധിക്കാന്‍ അബുദാബിയില്‍ ക്ഷേത്രം നിര്‍മിക്കാന്‍ സ്ഥലം നല്കാന് തീരുമാനമുണ്ടായത്. എന്നാല്‍ ചില കോണുകളില്‍ നിന്ന് ഇതിനെതിരെ വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തിലാണ് മറുപടിയുമായി യു.എ.ഇ വിദേശകാര്യ സഹമന്ത്രി ഡോ. അന്‍വര്‍ ഗര്‍ഗാശ് രംഗത്തെത്തിയത്.
സ്ഥാപിത താല്പര്യങ്ങള്ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ചിലരാണ് രാജ്യത്തിന്റെ ഇത്തരത്തിലുള്ള നിലപാടുകളെ വിമര്‍ശിക്കുന്നതെന്നും ഇത്തരക്കാര്‍ തങ്ങളുടെ ചെയ്തികളിലൂടെ മനുഷ്യരെ മതത്തിന്‍െയും ജാതിയുടേയും പേരില്‍ അകറ്റി തീവ്രവാദവും ഭീകരവാദവും വളര്‍ത്തുമെന്നും ഗര്‍ഗാശ് ട്വിറ്ററില്‍ പറഞ്ഞു.
രണ്ട് നൂറ്റാണ്ടു മുമ്പ് ഇന്ത്യയില്‍ നിന്ന് വന്ന വ്യാപാരി സമൂഹത്തിനായി ദുബായില്‍ ക്ഷേത്രം പണിയാന്‍ അനുമതി നല്കിയ രാജ്യമാണ് യു.എ.ഇയെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല