1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 22, 2015

സ്വന്തം ലേഖകന്‍: അവധി ആഘോഷം ദുരന്തമായി, യുകെ മലയാളി ബാലന്‍ സ്‌പെയിനില്‍ അപകടത്തില്‍ മരിച്ചു. സ്‌പെയിനില്‍ അവധി ആഘോഷിക്കാനെത്തിയ പതിനഞ്ചുകാരനായ സിയാന്‍ ജോണാലഗാടയാണ് മരിച്ചത്. ഹോട്ടല്‍ ബാല്‍ക്കണിയില്‍ കാല്വഴുതി വീഴുകയായിരുന്നു. സിയാന്‍ ചെങ്ങന്നൂര്‍ സ്വദേശിനിയായ ബിന്‍സിയുടേയും ആന്ധ്രാ പ്രദേശുകാരനായ ഡോ. സലീം ജോണാലഗാടയുടേയും മകനാണ്.

ലിങ്കണ്‍ഷെയറിലെ ഗ്രാന്ഥം വാസികളാണ് ജോണാലഗാട ദമ്പതികള്‍. അവധിക്കാലം ആഘോഷിക്കാനാണ് ഇരുവരും രണ്ട് മക്കളോടൊപ്പം സ്‌പെയിനിലെത്തിയത്. കുടുംബം തങ്ങിയ ഹോട്ടല്‍ മുറിയില്‍ ഇന്റര്‍നെറ്റ് കണക്ഷന്‍ ലഭ്യമല്ലാതിരുന്നതിനാല്‍ റസ്റ്റോറന്റിലായിരുന്നു എല്ലാവരും. ഈ സമയത്ത് താന്‍ മുറിയിലേക്ക് പോകുകയാണെന്ന് പറഞ്ഞ് താക്കോലുമെടുത്ത് പോയതാണ് സിയാന്‍.

തുടര്‍ന്ന് കുടുംബം കേട്ടത് ഉയരത്തില്‍ നിന്ന് എന്തോ താഴെ വീഴുന്ന ഒച്ചയാണ്. ബഹളം കേട്ട് അടുതന്തുചെന്നു നോക്കിയപ്പോഴാണ് ബാല്‍ക്കണിയില്‍ നിന്ന് താഴെ വീണത് സ്വന്തം മകനാണെന്ന് ജോണാലഗാട ദമ്പതികള്‍ മനസിലാക്കിയത്. ബാല്‍ക്കണിയില്‍ നിന്ന് അബദ്ധത്തില്‍ കാല്‍ വഴുതി വീണതായിരിക്കാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

വീഴ്ചയുടെ ആഘാതത്തില്‍ സിയാന്‍ സംഭവസ്ഥലത്തു തന്നെ മരിച്ചു. എങ്കിലും ഓടിക്കൂടിയവര്‍ ശരീരം ഉടനെ ആശുപത്രിയില്‍ എത്തിച്ചാണ് മരണം സ്ഥിരീകരിച്ചത്. നിയമ നടപടികള്‍ പൂര്‍ത്തിയാകിയ ശേഷം ഇന്നോ നാളെയോ മൃതദേഹം യുകെയിലേക്ക് കൊണ്ടുപോകും.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.