ഖത്തറില്‍ ട്രാഫിക് നിയമലംഘനങ്ങള്‍ക്ക് കടുത്ത ശിക്ഷ ഏര്‍പ്പെടുത്തി കൊണ്ട് നിയമങ്ങള്‍ ശക്തിപ്പെടുത്തുന്നു. ചില കേസുകളില്‍ നെഗറ്റീവ് പോയിന്റ് ഏര്‍പ്പെടുത്തുകയും മറ്റു ചില കേസുകളില്‍ പിഴശിക്ഷ ഇരട്ടിയാക്കുകയും ചെയ്യും. 2007ലാണ് നിലവിലെ ട്രാഫിക് നിയമങ്ങള്‍ പാസാക്കിയത്. ഇതില്‍ ചില ഭേദഗതികള്‍ വരുത്തിക്കൊണ്ടാണ് പുതിയ പരിഷ്‌ക്കാരങ്ങള്‍ നടപ്പിലാക്കുന്നത്. പുതിയ ഭേദഗതിക്ക് ഭരണാധികാരി അനുവാദം നല്‍കിയെങ്കിലും ഗസ്റ്റില്‍ പ്രസിദ്ധീകരിച്ച് 90 ദിവസങ്ങള്‍ക്ക് ശേഷമെ നിയമം പ്രാബല്യത്തില്‍ വരികയുള്ളു.
വാബനത്തിന്റെ വേഗതയുടെ കൂടുതല്‍ അനുസരിച്ചായിരിക്കും പിഴ ഈടാക്കുക. വികലാംഗര്‍ക്കുള്ള പാര്‍ക്കിംഗ് സ്‌പെയിസില്‍ വാഹനം പാര്‍ക്ക് ചെയ്യുക, ഇടതുവശത്ത് കൂടി ഓവര്‍ടേക്ക് ചെയ്യുക തുടങ്ങിയ കുറ്റങ്ങള്‍ക്കുള്ള പിഴ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. കുറ്റങ്ങള്‍ ആവര്‍ത്തിച്ചാല്‍ ജയില്‍ശിക്ഷയ്ക്കും വകുപ്പുണ്ട്. പൊലീസ് പിടിച്ചെടുക്കുന്ന വാഹനങ്ങള്‍ മൂന്ന് മാസത്തിനകം പിഴ അടച്ച് തിരിച്ചെടുത്തില്ലെങ്കില്‍ വാഹനം ലേലം ചെയ്യും.
റെന്റ് എ കാര്‍ കമ്പനികള്‍, മോട്ടോര്‍ സൈക്കില്‍ വില്‍പ്പന നടത്തുന്ന സ്ഥാപനങ്ങള്‍, കാര്‍ഷോറൂമുകള്‍, വര്‍ക്ക് ഷോപ്പുകള്‍, കാര്‍ ഡെക്കറേഷന്‍ ഷോപ്പുകള്‍ തുടങ്ങിയ സ്ഥപനങ്ങളുടെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടും നിരവധി കള്‍ശന നിയമങ്ങള്‍ പുതിയ പരിഷ്‌ക്കാരത്തിലുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല