ഡേറ്റിംഗ് സൈറ്റായ ആഷ്‌ലി മാഡിസണില്‍ ബന്ധം തിരഞ്ഞ ഒന്നര ലക്ഷത്തിലധികം ഇന്ത്യക്കാരുടെ വിവരങ്ങളും ഹാക്കര്‍മാര്‍ പുറത്തുവിട്ട ലിസ്റ്റിലുണ്ട്. അവിഹിതബന്ധം തേടി വെബ്‌സൈറ്റ് സന്ദര്‍ശിച്ച 165,400 ഇന്ത്യക്കാരാണ് ഇപ്പോള്‍ കുടുങ്ങിയിരിക്കുന്നത്. ഐ.പി അഡ്രസ്സ്, ഇമെയില്‍, ഫോണ്‍ നമ്പര്‍ എന്നീ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയ ഇന്ത്യക്കാരുടെ പട്ടികയാണ് ഹാക്കര്‍മാര്‍ പുറത്ത് വിട്ടിരിക്കുന്നത്.
ന്യൂഡല്‍ഹിയില്‍ നിന്ന് 38,652 പേരും മുംബൈല്‍ നിന്ന് 33,036 പേരും ആഷ്‌ലി മാഡിസണ സന്ദര്‍ശിച്ചപ്പോള്‍ ചെന്നൈല്‍ നിന്നും 16,343 പേരാണ് വെബ്‌സൈറ്റ് സന്ദര്‍ശിച്ചത്.
വിവാഹേതര ബന്ധങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതാണ് ആഷ്‌ലി മാഡിസന്റെ ക്യാരക്ടര്‍. കാനഡ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആഷ്‌ലി മാഡിസണ്‍ വെബ്‌സൈറ്റിലെ സന്ദര്‍ശകരില്‍ ഭൂരിഭാഗവും ബ്രിട്ടനില്‍ നിന്നുള്ളവരാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല