കേംബ്രിഡ്ജ് സെന്റ തോമസ് ഓര്‍ത്തഡോക്സ് പള്ളിയില്‍ മാര്‍ത്തോമ്മാശ്ലീഹായുടെ ഓര്‍മ്മപ്പെരുന്നാള്‍ ജൂലൈ 3ന് നടക്കും. ഉച്ചയ്ക്ക് 1 മണിക്ക് നമസ്കാരത്തോടെ പെരുന്നാള്‍ തിരുകര്‍മ്മങ്ങള്‍ ആരംഭിക്കും. ഡോ.മാത്യൂസ് മാര്‍തിമോത്തിയോസ് മെത്രാപ്പോലീത്ത പ്രധാന കാര്‍മ്മികത്വം വഹിക്കും.
2ന് വിശുദ്ധ കുര്‍ബ്ബാന, മദ്ധ്യസ്ഥ പ്രാര്‍ത്ഥന, 3.30ന് പ്രദക്ഷിണം, തുടര്‍ന്ന് ആശിര്‍വാദവും 4.30ന് ആസ്യാതിയ സംഘടനകളുടെ വാര്‍ഷികവും, കുട്ടികളുടെ കലാപരിപാടികളും നടക്കും. വൈകുന്നേരം 5.30ന് നേര്‍ച്ച വിളമ്പോടെ പെരുന്നാള്‍ സമാപിക്കും. കോശി വര്‍ഗ്ഗീസ്, റെജി തോമസ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ തിരുന്നാള്‍ വിജയത്തിനായി വിവിധ കമ്മറ്റികളില്‍ പ്രവര്‍ത്തിച്ച് വരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല