ലേബര്‍ പാര്‍ട്ടിയുടെ നേതൃത്വ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ജെറമി കോര്‍ബിന് സാമ്പത്തിക വിദഗ്ധരുടെ പിന്തുണ. മുന്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഉപദേശകന്‍ ഉള്‍പ്പെടെ രാജ്യത്തെ തന്നെ പ്രധാന 40 സാമ്പത്തിക വിദഗ്ധരാണ് കോര്‍ബിന് പരസ്യമായി പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്.
ഐലിംഗ്ടണ്‍ നോര്‍ത്തിലെ എംപിയായ ജെറമി കോര്‍ബിന്റെ സാമ്പത്തിക നിലപാടുകള്‍ അതിതീവ്രമാണെന്ന വിലയിരുത്തലുകള്‍ തെറ്റാണെന്നാണ് ഒബ്്‌സേര്‍വറില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ലേഖനത്തില്‍ പറയുന്നത്. കോര്‍ബിന്‍ മുന്നോട്ടു വെയ്ക്കുന്ന ഓസ്റ്റരിറ്റി മെഷേസ് മെയിന്‍സ്ട്രീം എക്കണോമിക്‌സിന്റെ ഭാഗമാണെന്നും സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.
ജെറമി കോര്‍ബിനും അദ്ദേഹത്തിന്റെ അനുയായികളും സാമ്പത്തിക നയത്തിന്റെ കാര്യത്തില്‍ തീവ്ര ഇടതു നയത്തിലേക്ക് മാറിയെന്ന ആക്ഷേപങ്ങള്‍ ശക്തിപ്പെട്ടു വരുന്നതിനിടെയാണ് ക്യാംപെയിന് മുതല്‍ക്കൂട്ടാകുന്ന തരത്തില്‍ സാമ്പത്തിക വിദഗ്ധരുടെ പിന്തുണ കൂടി ലഭിച്ചിരിക്കുന്നത്. അനുയായികളുടെ ഓണ്‍ലൈന്‍ പരാക്രമങ്ങളുടെ പേരില്‍ ജെറമി കോര്‍ബിന്‍ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങി കൊണ്ടിരിക്കുകയായിരുന്നു. അതിനിടെ ലഭിച്ചിരിക്കുന്ന ഈ നേട്ടം പരമാവധി മുതലെടുക്കാനുള്ള ശ്രമത്തിലാണ് ജെറമി കോര്‍ബിനും അദ്ദേഹത്തിന്റെ ക്യാംപെയിന്‍ ടീമും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല