ഇടവിടാതെ പെയ്ത മഴയിലും കേരളത്തനിമ നിറഞ്ഞ ദൃശ്യങ്ങള്‍ അവതരിപ്പിച്ച് നനീട്ടന് കേരള ക്ലബ് തദ്ദേശീയരുടെ കൈയ്യടി വാങ്ങി.ശനിയാഴ്ച നോര്‍താംപ്ടണില്‍ പുഞ്ചിരി തൂകിയ പ്രകൃതിക്ക് ഞായറാഴ്ച വിഷാദ ഭാവമായിരുന്നു.എങ്കിലും ഒട്ടും ആവേശം കൈവിടാതെയാണ് ക്ലബ് അംഗങ്ങള്‍ കാര്‍ണിവലില്‍ പങ്കെടുത്തത്.
ചെണ്ടമേളത്തിന്റെ അകമ്പടിയോടെ നഗരം സന്ദര്‍ശിക്കാനെത്തിയ മാവേലിത്തമ്പുരാനെ ആവേശത്തോടെയാണ് കാണികള്‍ വരവേറ്റത്.ക്ലബ്ബിന്റെ സ്ഥാപക പ്രസിഡന്റ് സെന്‍സ് കൈതവേലില്‍ ആണ് മാവേലിയായി വേഷമിട്ടത്.ക്ലബ് ഭാരവാഹികളായ സജീവ്,ജോബി,ഷിബു എന്നിവരും പ്രത്യേകം തയ്യാറാക്കിയ വാഹനത്തിലെ ഫ്ലോട്ടില്‍ സെന്‍സിനൊപ്പം ഉണ്ടായിരുന്നു.
വ്യത്യസ്തമായ കര്‍മ പദ്ധതികള്‍ ആസൂത്രണം ചെയ്ത് മലയാളി മനസുകളില്‍ ഇടം പിടിച്ച നനീട്ടന് കേരള ക്ലബ്ബിന് ഒരു പൊന്‍തൂവല്‍ കൂടിയാണ് ഇത്തവണത്തെ കാര്‍ണിവല്‍ പ്രാതിനിധ്യം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല